Type Here to Get Search Results !

മിന്നൽ മുരളി ഇറങ്ങിയശേഷം ചില പ്രമുഖരുടെ ഷിബു സ്നേഹം കണ്ടപ്പോൾ സഹതാപം തോന്നുന്നു ; ദിപിൻ ജയദീപ്

Minnal Murali tovino Thomas

എന്തും അധികമായാൽ സൈക്കോ എന്ന് വിളിക്കേണ്ടി വരും... 😄


മിന്നൽ മുരളി ഇറങ്ങിയശേഷം ചില പ്രമുഖരുടെ ഷിബു സ്നേഹം കണ്ടപ്പോൾ സഹതാപം തോന്നുന്നു 


സുരാജ് വെഞ്ഞാറമ്മൂട് ഏതോ സിനിമയിൽ പറയുന്നതുപോലെ  " വെറൈറ്റി... അല്ലേ..? " എന്നാണ് അവരെ നോക്കി പുച്ഛത്തോടെ എനിക്ക് പറയാൻ കഴിയുക. 


ഷിബു  ഒരു സൈക്കോപാത്ത് ആണ്. പൊതു സമൂഹത്തിൽ  എല്ലാവരോടും ഇടപഴകി ജീവിക്കാൻ  കഴിയാത്ത ഒരാൾ. തന്റെതായ ലോകത്ത് ഒതുങ്ങി ജീവിക്കുന്ന ഒരാൾ, അല്ലെങ്കിൽ അങ്ങനെ ജീവിക്കാൻ വേണ്ടി വിധിക്കപ്പെട്ട ഒരാൾ.  അയാൾക്ക് അമാനുഷികമായ കഴിവുകൾ കൂടി കിട്ടിയാൽ എങ്ങനെയിരിക്കും അതാണ് നമ്മൾ സിനിമയിൽ കണ്ടത്...


ഷിബു ഉഷയെ മാത്രമാണ് ജീവിതത്തിൽ സഹായിക്കുന്നത്. അവളോട് മാത്രമാണ് അയാൾക്ക് അനുകമ്പയും സ്നേഹവും ഉള്ളത്. അതിനുവേണ്ടി ബാങ്ക് കൊള്ളയടിക്കുകയും നിരപരാധിയായ ഒരു തന്റെ തലയിൽ താൻ ചെയ്യുന്ന സകല തെമ്മാടിത്തരങ്ങളും പഴിചാരുകയും എന്നിട്ട് ഒളിച്ചിരുന്ന് രസിക്കുകയും ചെയ്യുന്ന അയാളെ നല്ല മനുഷ്യൻ എന്ന് വിളിക്കാൻ ഇവിടെ ചിലർക്ക് കഴിയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.


അയാളെ അത്തരത്തിലൊരു മനുഷ്യനാക്കി തീർത്തതിൽ സമൂഹത്തിന് പങ്കുണ്ട് പക്ഷേ നിലവിലെ അയാളുടെ സ്ഥിതി വെച്ച് അയാളെ നല്ലവൻ എന്ന് വിളിക്കാൻ എങ്ങനെയാണ് കഴിയുക? 


ഉഷ ഷിബുവിനെ പോലെ സൈക്കോ അല്ല , അവൾ പ്രാക്ടിക്കൽ ജീവിതത്തിന്റെ  പ്രതിനിധിയാണ്. സ്നേഹിച്ചു വളർത്തിയ, അവൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സ്വന്തം സഹോദരനെ തള്ളിപ്പറഞ്ഞു കൊണ്ട് ഇഷ്ടപ്പെട്ട ആളുടെ കൂടെ അവൾ ഒളിച്ചോടി, പിന്നെ  അയാൾ ഉപേക്ഷിച്ചപ്പോൾ തനിക്ക് അഭയം  സഹോദരൻ ആണെന്ന് കരുതി മടങ്ങിവന്നു...പിന്നെ സഹോദരന്റെ അവസ്ഥകണ്ട് സഹതാപം തോന്നി മനസ്സില്ലാമനസ്സോടെ ആണെങ്കിലും  വൃദ്ധനായ ഒരാളെ വിവാഹം കഴിക്കാൻ ഒടുവിൽ തയ്യാറാകുന്നു, സഹോദരൻ മരിച്ച ശേഷം ഷിബുവിന് തന്നോട് അഗാധമായ സ്നേഹം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കി ഒടുവിൽ അയാളെ തേടി പോകുന്നു... 


ഇതാണ് യുക്തിപരമായ  ഏറ്റവും പ്രായോഗികമായ സമീപനം. എന്നാൽ ഷിബുവിന് അതില്ല, പകരം അന്ധമായ ഭ്രാന്താണ് അയാൾക്ക് ഉഷയോട്. സമൂഹത്തിൽ എല്ലാവരും നിസ്സാരമായി കരുതുന്ന ഒരു വിലയും കല്പിക്കാത്ത ഭ്രാന്തിയുടെ മകൻ എന്ന് വിളിച്ചു ആക്ഷേപിക്കുന്ന, ആ നാട്ടിൽ  അയാളെ ഏറ്റവും ആദ്യവും അവസാനവും ആയി സ്നേഹിച്ച ഒരേയൊരാൾ ഉഷയാണ്. അതുകൊണ്ട് അയാളുടെ ജീവിതം മുഴുവൻ ഉഷയുടെ കടപ്പെട്ടിരിക്കുന്നു എന്ന ഒരു ചിന്ത അയാളുടെ ഉള്ളിൽ കിടപ്പുണ്ട്. തന്നോട് സിമ്പതി കാണിച്ച ഒരു മനുഷ്യനോട് ഒരു കാട്ടു മൃഗത്തിന് തോന്നുന്ന അടക്കാനാവാത്ത അഭിനിവേശം പോലെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം വികാരമാണ് ഷിബുവിന് ഉഷയോടുള്ളത്. തനിക്ക് നേടാൻ കഴിഞ്ഞില്ലെങ്കിൽ  ഉഷയെ കൊല്ലാൻ പോലും അയാൾ ഒരു ഘട്ടത്തിൽ മടിക്കില്ല. 


ഇത്തരം സൈക്കോകളെ ഏറ്റെടുത്തു നടക്കുന്നവരും അതിനേക്കാൾ വലിയ സൈക്കോ കളാണ് 🤭😂


◾️ദിപിൻ ജയദീപ്.