Type Here to Get Search Results !

സമാനമായ രീതിയിൽ, വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ അസ്വാഭാവിക മരണം ; ദുരൂഹതയെന്ന് നാട്ടുകാർ

Neyyattinkara

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ  മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു.ഒരേ കുടുംബത്തിലെ 7 പേരാണ് വർഷങ്ങളുടെ ഇടവേളകളിൽ സമാന രീതിയിൽ മരണപ്പെട്ടത്.നെയ്യാറ്റിൻകര ആലുംമ്മൂട്‌  വിഷ്ണു  ജൂവലറി ഉടമ ആലുംമൂട് ഹരിപ്രിയ സദനത്തിൽ കേശവൻ (55), ഭാര്യ സെൽവം (50) എന്നിവരാണ് ഒരേകുടുംബത്തിൽ അവസാനമായി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത് . ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 



ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുൻപ് പനിബാധിച്ചതിനെ തുടർന്ന് അവശനിലയിലായ വിഷ്ണു ജൂവലറി ഉടമ കേശവനാചാരിയുടെ കാലുകൾക്ക് സ്വാധീനക്കുറവുണ്ടായതിനെ തുടർന്ന് വീൽചെയറിലാണ് യാത്ര  ചെയ്തിരുന്നത്. ഇന്നലെ രാവിലെ 6 മണിയോടെ എകമകളായ ഹരിപ്രിയയാണ് അച്ഛൻ കിടക്കയിൽ കിടന്ന് പിടയുന്ന വിവരം അയൽക്കാരെ അറിയിച്ചത്. അയൽവാസികൾ  നെയ്യാറ്റിൻകര പൊലീസിനെ വിളിച്ചറിയിച്ചു. 

രാവിലെ ഉറക്കമുണർന്ന് ഹരിപ്രിയവരുമ്പോൾ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അച്ഛനെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെയുമാണ് കണ്ടതെന്ന് പറയുന്നു .തുടർന്ന് അച്ഛനെ ആശുപത്രിയി ലെത്തിക്കാൻ ആംബുലൻസ് വിളിക്കുന്നതിനിടെ അമ്മയും വിഷം കഴിച്ചെന്നും തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മകൾ പൊലീസിന് മൊഴി നൽകി. സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന  ഗോൾഡ് പൊട്ടാസ്യം സയനെഡാവാം ഇരുവരും കഴിച്ചതെന്നു പോലീസ് പറയുന്നു .


ദിവസവും ആട്ടോ മാറ്റിക്  വീൽചെയറിൽ ഒറ്റയ്ക്കാണ് വീട്ടിൽ നിന്ന് ജൂവലറിയിൽ പോയി വന്നിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ കുറെ ദിവസമായി കേശവൻ  വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കേശവനടങ്ങുന്ന കുടുംബത്തിൽ മുൻപ് ഏറ്റവും മുതിർന്ന ജേഷ്ഠ സഹോദരൻ മുരുകൻ സമാനമായ രീതിയിൽ മരിച്ചിരുന്നു. പിന്നാലെ മുരുകന്റെ രണ്ടു ആണ്മക്കളും
മരിച്ചു.കുടുംബത്തിൽ ഏറ്റവും മുതിർന്നത് മുരുകനാണ് ,രണ്ടാമൻ ശബരീനാഥ്‌ ,ഇളയതാണ് മരണപ്പെട്ട കേശവൻ ആചാരി . ഇവരുടെ കുടുംബത്തിലെ രണ്ടു സഹോദരന്മാരും മുൻപ് മരണപ്പെട്ടിരുന്നു.ആ കുടുംബത്തിൽ ശബരീനാഥും ,തിരുവനന്തപുരത്തു  സ്ഥിരതാമസമാക്കിയ ഇളയ സഹോദരി കുമാരി ഒഴികെ 7 പേർ ഇതോടെ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു .


തുടരെ തുടരെയുള്ള അസ്വാഭാവിക മരണങ്ങൾ ദുരൂഹത ഉയർത്തുന്നുണ്ട്‌ .കുടുംബത്തിലെ ആറു പുരുഷന്മാരും ഒരു സ്ത്രിയും ഉൾപ്പെടെ ഏഴു പേരാണ് മരിച്ചത് .ഇപ്പോഴത്തെ വിഷ്ണു ജൂവലറി മുൻപ് മരണപ്പെട്ട മുരുകന്റെ ഭാര്യ
കുറെനാൾ ഏറ്റെടുത്ത്  നടത്തിയിരുന്നു. പിന്നീട് കേശവൻ ഇത് വാടകക്ക് എടുത്തു.വിഷ്ണു ജൂവലറിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട്  കേശവനും ,ശബരീനാഥും,മുരുകന്റെ ഭാര്യയുമായും തർക്കവും
കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട് .

പത്തൊൻപത് വയസുള്ള ഏകമകളെ അനാഥയാക്കി കേശവനും ഭാര്യയും ആത്മഹത്യ ചെയ്യില്ലെന്ന് കേശവന്റെ ഭാര്യയായ സെൽവത്തിന്റെ ബന്ധുക്കൾ പറയുന്നു .അഥവാ സാമ്പത്തിക വിഷയങ്ങൾ ഉണ്ടങ്കിൽ വീടും സ്ഥലവും ഉള്ളതിനാൽ പരിഹരിക്കാവുന്നതേ ഉള്ളൂ എന്ന് അയൽവാസികളും പറയുന്നു .ഇരുവരുടെയും മരണത്തോടെ ഏക മകൾ ഹരിപ്രിയവീട്ടിൽ ഒറ്റക്കായി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളു. മരണപ്പെട്ട കേശവന്റെ മൃതദേഹം കിടന്ന മുറിയിൽ നിന്ന്  സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന  ഗോൾഡ് പൊട്ടാസ്യം സയനയ്ഡിന്റെ പരലുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്