Type Here to Get Search Results !

ആലപ്പുഴയിൽ അതിരാവിലെ വീട്ടിൽ കയറി ബിജെപി നേതാവിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തി

Obc morcha alapuzha ranjith sreenivasan

വീണ്ടും നാടിനെ നടുക്കി രാഷ്ടീയ കൊലപാതകം ,ആലപ്പുഴയില്‍ ബിജെപി നേതാവിനെ ഒരു, സംഘം വെട്ടിക്കൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. പ്രഭാതത്തിൽ വീട്ടിൽ  ഒരു സംഘം ആളുകൾ, ആയുധങ്ങളുമായെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരപരിധിയിലാണ് കൊലപാതകം നടന്നതെന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്.


ഗുരുതരമായി വെട്ടേറ്റ രഞ്ചിത്തിനെ നാട്ടുകാർ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ, പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ, സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ഇന്നലെ രാത്രി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഷാൻ്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്, ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഒരു സംഘം, എത്തി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ,ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.