Type Here to Get Search Results !

PSC ടെസ്റ്റ് എഴുതി കാത്തിരുന്ന് മണ്ടനാകാതെ പാർട്ടിയിൽ ചേർന്ന് പിൻവാതിൽ നിയമനം നേടു '‘ഒരു താത്വിക അവലോകനം’'

PSC ടെസ്റ്റ് എഴുതി കാത്തിരുന്ന് മണ്ടനാകാതെ പാർട്ടിയിൽ ചേർന്ന് പിൻവാതിൽ നിയമനം നേടു  '‘ഒരു താത്വിക അവലോകനം’' minnal Murali tovino Thomas oru thathwika avalokanam

കേരളത്തിൽ ഇന്ന് നടക്കുന്ന രാഷ്ട്രീയ തൊഴിലാളികളുടെ ഉഡായിപ്പുകളെ പരിഹസിക്കുന്നതാണെന്ന് ഉറപ്പ്.ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗീസ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ മനസ്സിലാകുന്നത് അതാണ്. ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് പുറത്ത് വന്ന ട്രയ്‌ലര്‍.അഖില്‍ മാരാര്‍ തിരക്കഥയെഴുതി, സംവിധാനം, ചെയ്യുന്ന ചിത്രത്തില്‍ ഷമ്മി തിലകന്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ, തുടങ്ങിയവരും, അഭിനയിക്കുന്നു.


യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍, നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍, നിര്‍വ്വഹിക്കുന്നു. കൈതപ്രം, മുരുകന്‍ കാട്ടാകട, എന്നിവരുടെ വരികള്‍ക്ക് ഒകെ രവിശങ്കര്‍, സംഗീതം പകരുന്നു. എഡിറ്റിംഗ് ലിജോ പോള്‍, പ്രൊജ്റ്റ് ഡിസൈന്‍ ബാദുഷ, ഡിസംബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.