Type Here to Get Search Results !

സ്വന്തം അഴിമതി മറച്ചുവയ്ക്കാന്‍ വേണ്ടി രാജ്യത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും അപകീര്‍ത്തിപ്പെടുത്തി ; പാകിസ്താനിൽ പ്രതിഷേധം

 


സ്വന്തം അഴിമതി മറച്ചുവയ്ക്കാന്‍ വേണ്ടി രാജ്യത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും അപകീര്‍ത്തിപ്പെടുത്തി ; പാകിസ്താനിൽ പ്രതിഷേധം

പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട്, പ്രതിഷേധവുമായി പ്രതിപക്ഷം. വിദേശ പ്രമുഖര്‍ രാജ്യാന്തര ഉച്ചകോടിയില്‍, പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയ സമയം സ്വന്തം ,അഴിമതി മറച്ചുവയ്ക്കാന്‍ വേണ്ടി രാജ്യത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും, അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം.

ഖാന്‍ സര്‍ക്കാര്‍ ഭരണം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹത്തിന് ,ഷരീഫ് ഫാമിലി ഫോബിയ ബാധിച്ചതായി തോന്നുന്നുവെന്നും പാകിസ്താന്‍ മുസ്ലീം ലീഗ്(എന്‍) ഇന്‍ഫര്‍മേഷന്‍, സെക്രട്ടറി മറിയം ഔറംഗസേബ്, പറഞ്ഞു. വെള്ളിയാഴ്ച അല്‍ ജസീറയ്ക്ക് ഇമ്രാന്‍ ഖാന്‍ നല്‍കിയ അഭിമുഖത്തെ പരാമര്‍ശിക്കുകയായിരുന്നു അവര്‍.


മുസ്ലീം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് മീറ്റില്‍, പങ്കെടുക്കാന്‍ പാകിസ്താനില്‍ എത്തുന്നതിന് മുന്നോടിയായി രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള, ശ്രമമായിരുന്നു അഭിമുഖ പരിപാടിയെന്ന് മറിയം ആരോപിച്ചു.പിഎംഎല്‍-എന്‍ സര്‍ക്കാരിന്റെ, കാലത്ത് 2014ല്‍ ചൈനീസ് പ്രസിഡന്റ് രാജ്യം സന്ദര്‍ശിക്കാനിരിക്കെ ,ഖാന്‍ ഇതേ പ്രവൃത്തി ചെയ്തുവെന്നും അവര്‍ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ നേതാവാണ് ഖാനെന്നും, ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ രാജ്യത്തെ കൊള്ളയടിക്കുന്ന, ഓരോ അഴിമതി പ്രവര്‍ത്തനത്തിലും നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നതുമടക്കമുള്ള, ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്