Type Here to Get Search Results !

കമ്യുണിസം മരിച്ചു, പിണറായിസം കമ്യുണിസത്തെ എന്നോ കൊന്നു ; ദിപിൻ ജയദീപ്

Periya sarath lal kripesh കമ്യുണിസം  മരിച്ചു, പിണറായിസം  കമ്യുണിസത്തെ എന്നോ കൊന്നു ; ദിപിൻ ജയദീപ്

2021 ഏപ്രിൽ 17 ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം പെരിയ വധക്കേസിലെ അഭിഭാഷകർക്ക് സംസ്ഥാന ഖജനാവിൽ നിന്ന് ഇതുവരെ 88 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഓർക്കുക, AKG സെന്ററിലെ ഖജനാവിൽ നിന്നല്ല, കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം  അടക്കം  നികുതി  അടച്ച തുക  ആണ് ഇതിന് ഉപയോഗിച്ചത്.


ഇതാണ്, കേരള  മോഡൽ!


കമ്യുണിസം  മരിച്ചു, പിണറായിസം  കമ്യുണിസത്തെ എന്നോ കൊന്നു... 


മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ 75.40 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. അതും നമ്മുടെ നികുതി പണം  തന്നെ. എന്തിനാണിത്? രാഷ്ട്രീയ ഗൂണ്ടകളെ രക്ഷിക്കാൻ. പാർട്ടിക്ക് വേണ്ടി കൊല നടത്തുന്നവരുടെ ആശ്രിതർക്ക് ജോലിയും സഹായവും  നൽകുന്ന പാർടിക്ക് അവരുടെ കേസ് നടത്താൻ  ഉള്ള തുക  കൂടി കണ്ടെത്തിക്കൂടെ? അല്ലെങ്കിൽ നാല് 'ബിരിയാണി ചലഞ്ച് ' നടത്തിയാൽ പോരെ?


സംസ്ഥാനത്ത് ഒരു അഡ്വക്കേറ്റ് ജനറൽ, ഒരു സ്റ്റേറ്റ് അറ്റോർണി, ഒരു ഡിജിപി, രണ്ട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാർ, രണ്ട് അഡീഷണൽ ഡിജിപിമാർ, 150 ഓളം പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവരുള്ള സാഹചര്യത്തിൽ, പ്രതികൾക്ക് വേണ്ടി വാദിക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിന്ന് മണിക്കൂറിന് ലക്ഷങ്ങൾ ഈടാക്കുന്ന അഭിഭാഷകരെ കൊണ്ടുവന്നത് എന്തിനാണ്?


ഇവിടെ മേൽപറഞ്ഞ തസ്തികളിൽ കുടിയിരുത്തിയിരിക്കുന്നവർ കേസ് നടത്തിയാൽ പാർട്ടി ഗുണ്ടകൾക്ക് രക്ഷപ്പെടാൻ കഴിയില്ല  എന്നാണോ മുഖ്യൻ  കരുതുന്നത്? അങ്ങനെ എങ്കിൽ ഇവിടെ എല്ലാ കൊലക്കേസിലും ഇങ്ങനെ ചെയ്യാമോ? അല്ലെങ്കിൽ മേൽ പറഞ്ഞ ആളുകളെ ചുമ്മാ പിരിച്ചു വിട്ട് കഴിവുള്ളവരെ നിയമിക്കണം.


◾️ദിപിൻ ജയദീപ്