Type Here to Get Search Results !

കോടതികൾക്ക് മനസ്സാക്ഷിയും മാനവികതയും ഉണ്ടെന്ന് താങ്കൾ തെളിയിച്ചു , ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നന്ദി ; കുറിപ്പ് ദിപിൻ ജയദീപ്

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ justice  Devan ramachandran

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നന്ദി


കോടതികൾക്ക് മനസ്സാക്ഷിയും മാനവികതയും ഉണ്ടെന്ന് താങ്കൾ തെളിയിച്ചു. "മനുഷ്യനാകണം" എന്ന്  പാട്ടുംപാടി വിപ്ലവം പറയുന്നവർ പോലും  മനുഷ്യത്വം തൊട്ടുതീണ്ടാത്ത പിങ്ക് പോലീസിന് വേണ്ടി ന്യായീകരിക്കാൻ ഇറങ്ങിയപ്പോൾ  കേരള ഹൈക്കോടതിയുടെ വിധിയിലൂടെ  പിണറായി സർക്കാർ നീതി നിഷേധിച്ച  കുട്ടിക്ക് നീതി കിട്ടുന്നു എങ്കിൽ അതിന്റെ ക്രെഡിറ്റ് താങ്കൾക്കും കൂടി അവകാശപ്പെട്ടതാണ്....


ഒന്നര ലക്ഷം രൂപയാണോ നീതിയുടെ വില? എന്ന് ചോദിച്ചാൽ,  ആ പണത്തിന്റെ മൂല്യത്തിൽ അല്ല പകരം സർക്കാർ ആഗ്രഹിച്ച രീതിയിൽ കുറ്റക്കാരി ആയ പോലീസുകാരിയെ സംരക്ഷിക്കാൻ കഴിയാതെ വന്നതിന് ഉള്ള തോൽവിയുടെ മൂല്യം കൂടി പണത്തിന് ഉണ്ട്. കേരള സമൂഹത്തിനുള്ള തിരിച്ചറിവിന്റെ മൂല്യവും അതിലുണ്ട്. നീതിപീഠങ്ങൾക്ക് സർക്കാരിന്റെ മേലുള്ള അധികാരത്തിന്റെ മൂല്യവും കൂടിയാണ് അതിലുള്ളത്. 


തന്റെ പോലീസ് കാണിച്ച മനുഷ്യത്വ വിരുദ്ധവും  നിയമവിരുദ്ധവുമായ കുറ്റകൃത്യത്തെ ന്യായീകരിക്കുകയും അതിൽ കുറ്റക്കാരി ആയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് വേണ്ടി വാദിക്കുകയും, ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽകിയില്ല എന്ന് പൊതുസമൂഹത്തോട് ധാർഷ്ട്യത്തോടെ വിളിച്ചു പറയുകയും ചെയ്തു പിണറായി സർക്കാർ.


" നിങ്ങൾ സുപ്രീം കോടതി വരെ കയറിയാലും ഇതിൽ മാറ്റം ഒന്നും സംഭവിക്കാൻ പോകുന്നില്ല ആ കുട്ടിക്ക് നീതി കിട്ടുക തന്നെ ചെയ്യും... " എന്നുകൂടി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി  പിണറായി വിജയന് താക്കീത് നൽകി.


വളരെയധികം സന്തോഷം തോന്നുന്നുണ്ട് ഈ കോടതിയുടെ വിധി കേൾക്കുമ്പോൾ. ഇനിയൊരു കുട്ടിക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ ശിക്ഷ ഉദ്യോഗസ്ഥയ്ക്ക് ലഭിക്കും എന്നൊന്നും ഞാൻ കരുതുന്നില്ല, എന്നാൽ ചിലപ്പോഴൊക്കെ നീതിപീഠങ്ങൾ നമ്മൾ ആഗ്രഹിക്കും പോലെ മാനുഷികപരിഗണന ഈ സമൂഹത്തോട് കാണിക്കുമെന്ന് തന്നെ ഇപ്പോഴും ശുഭപ്രതീക്ഷയോടെ വിശ്വസിക്കാൻ സാധിക്കുന്നു...


◾️ ദിപിൻ ജയദീപ്