Type Here to Get Search Results !

മദ്യവും മയക്കുമരുന്നും നൽകി കിറ്റക്സ് തൊഴിലാളികളെ മനപൂർവ്വം അക്രമത്തിന് പ്രേരിപ്പിക്കുക ആയിരുന്നുവെന്ന് സാബു എം ജേക്കബ്

Sabu m Jacob kitex kizhakkambalam മദ്യവും മയക്കുമരുന്നും നൽകി കിറ്റക്സ് തൊഴിലാളികളെ മനപൂർവ്വം അക്രമത്തിന് പ്രേരിപ്പിക്കുക ആയിരുന്നുവെന്ന് സാബു എം ജേക്കബ് minnal murali

കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രി എറണാകുളം കിറ്റെക്‌സിലെ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരുടെ, ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ എത്തിയ പോലീസുകാർക്ക്, നേരെ നടന്നത് സംഘടിത ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയത് അഴിഞ്ഞാട്ടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.


ക്രിസ്തുതുമസ് ദിവസമായ ശനിയാഴ്ച അർധരാത്രിയാണ് കിഴക്കമ്പലത്ത്, കിറ്റെക്‌സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ്, സ്വദേശികളായ തൊഴിലാളികൾ തമ്മിൽ ക്രിസ്മസ് കരോൾ സംബന്ധിച്ച് തർക്കമുണ്ടായത്. തർക്കത്തിന് ഒടുവിൽ തൊഴിലാളികൾ താമസസ്ഥലത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു . ഇതിനിടയിൽ പ്രശ്‌നം പരിഹരിക്കാനെത്തിയ, പോലീസിന് നേരെ അക്രമികൾ തിരിയുകയായിരുന്നു. കുന്നത്തുനാട് സിഐ വിടി ഷാജൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അക്രമികൾ ക്രൂരമായി മർദ്ദിച്ചു.



പോലീസ് വാഹനത്തിന് നേരെ കല്ലേറ് നടത്തി, വാഹനത്തിന്റെ ഗ്ലാസുകൾ തകർത്തു. ഇതിന് പിന്നാലെയാണ് പോലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ അക്രമികൾ, തിരിഞ്ഞത്. വാഹനത്തിലുള്ളവരെ തൊഴിലാളികൾ തടഞ്ഞുവെച്ച് തീയിട്ടു. അഗ്നിക്കിരയായ വാഹനത്തിൽ, നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഇറങ്ങി ഓടിയതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കല്ലേറിലും, ആൾക്കൂട്ട മർദനത്തിലും ഗുരുതര പരിക്കേറ്റ സിഐ അടക്കമുള്ളവർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് ഉദ്യോഗസ്ഥനെ തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിക്കുകയും, പോലീസുകാരെ ജീപ്പിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാത്തവിധം കല്ലെറിയുകയും ചെയ്തതായി ദൃക്‌സാക്ഷി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സാബു എം ജേക്കബിന്റെ ആദ്യപ്രതികരണം ഇങ്ങനെ:

വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം മാത്രമാണിത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് മറ്റു തൊഴിലാളികളുമായി തർക്കമുണ്ടായി. ഒരേ ക്വാട്ടേഴ്സിൽ, താമസിക്കുന്ന തൊഴിലാളികൾ രണ്ട് വിഭാ​ഗമായി ചേരിതിരിഞ്ഞാണ് തർക്കം തുടങ്ങിയത്. സെക്യൂരിറ്റി ഇടപെട്ടപ്പോൾ, അയാൾക്ക് നേരെ ആക്രമണം ഉണ്ടായി. പിന്നീട് കൂടുതൽ സെക്യൂരിറ്റി വന്നു, സൂപ്പർ വൈസേഴ്സ് വന്നു. എല്ലാവരെയും ആക്രമിക്കുന്ന സ്ഥിതി വന്നപ്പോ പൊലീസിനെ വിളിച്ചു. പൊലീസിനെയും അവർ ആക്രമിച്ചു. അന്വേഷണത്തിൽ മനസിലാവുന്നത് ഇവർ എന്തോ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതായിട്ടാണ്. അതിന്റെ ലഹരിയിൽ എല്ലാം, കൈവിട്ട് ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. ഇത് ആദ്യ സംഭവമാണ്.

ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപരമാണ്. യാഥാർത്ഥ്യം എന്താണെന്ന്, മനസിലാക്കുകയാണ് വേണ്ടത്. ആരോപണങ്ങൾക്ക് പിന്നിൽ കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ്, ഇതിന് പിന്നിൽ. കഴിഞ്ഞ എട്ട് പത്ത് വർഷത്തെ ചരിത്രം പരിശോധിക്കുക. ലഹരി ഉപയോ​ഗിച്ചെന്നോ, നാട്ടുകാരെ ഉപയോ​ഗിച്ചെന്നോ ഉള്ള കേസുകളില്ല, പൊലീസ് റെക്കോർഡുകളില്ല. ലഹരി സുലഭമായി ഇവിടെ കിട്ടുന്നുവെന്ന, കാര്യം ആരും എന്താണ് ആലോചിക്കാത്തത്. ലഹരി എത്തിക്കാൻ കേരളത്തിലെല്ലാ സ്ഥലത്തും ,സൗകര്യമുണ്ട്. ക്യാമറകൾ പരിശോധിക്കുകയാണ്, കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.