Type Here to Get Search Results !

ജിദ്ദ ഒരു അധോലോകം ; ഏറ്റവുമധികം കേരളത്തിലേക്ക് അനായാസം ആയിട്ടാണ് അവിടെനിന്ന് സ്വർണക്കടത്തു നടത്തുന്നത് , കുറിപ്പ്

Jidha gold smuggling ജിദ്ദ ഒരു അധോലോകം ; ഏറ്റവുമധികം കേരളത്തിലേക്ക് അനായാസം ആയിട്ടാണ് അവിടെനിന്ന് സ്വർണക്കടത്തു നടത്തുന്നത് , കുറിപ്പ്

കുറച്ചു ദിവസങ്ങൾക്കു മുമ്പ്  മലപ്പുറത്തും  കൊച്ചിയിലുമായി 9 കിലോയിൽ അധികം സ്വർണ്ണവുമായി ഒമ്പതു പേരെ  അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്ത മറ്റുപല വാർത്തകൾക്കും ഇടയിൽ മുങ്ങിപ്പോയി.


കഴിഞ്ഞ ഞായറാഴ്ച മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും  കൊച്ചി-കോഴിക്കോട് വിമാനത്താവളങ്ങളിലും നടത്തിയ റെയ്ഡിലാണ് DRI യ്ക്ക് ഇത്രയും സ്വർണം പിടികൂടാൻ സാധിച്ചത്.കാലങ്ങളായി   കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. സൗദി അറേബ്യയിലെ ജിദ്ദയിൽ ആണ് ഇവരുടെ  കള്ളക്കടത്തിന് ഉത്ഭവകേന്ദ്രം.


ഞാൻ മുമ്പും പലവട്ടം പറഞ്ഞിട്ടുണ്ട് ജിദ്ദ ഒരു അധോലോകം ആണെന്ന്. അത്ര അനായാസം ആയിട്ടാണ് അവിടെനിന്ന് സ്വർണക്കടത്തു നടത്തുന്നത്. ഏറ്റവുമധികം കേരളത്തിലേക്ക് തന്നെയാണ്, കുറെയൊക്കെ തമിഴ്നാട്ടിലേക്കും നടക്കുന്നുണ്ട്. മൊബൈൽ ഷോപ്പുകളും  അത്തർ കടകളും ഹോട്ടലും ഒക്കെ നടത്തുന്ന  മലബാർ  സ്വദേശികളാണ് ഇതിന്റെയൊക്കെ പിന്നിൽ 99.9 ശതമാനവും ഉള്ളത്. അതിൽ തന്നെ  കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലക്കാരാണ് മുൻപന്തിയിൽ. മലബാറിൽ പുതിയൊരു എയർപോർട്ട് കണ്ണൂരിൽ തുറന്ന തോടുകൂടി ഇവർക്ക് ചാകര ആണെന്ന് തന്നെ പറയാം. 


ഇന്ത്യയിലാകെ കള്ളക്കടത്തും നടത്തുന്ന സ്വർണ്ണത്തിന്റെ 75 ശതമാനവും വരുന്നത്  UAE യിൽ നിന്ന് ആണെങ്കിലും  കേരളത്തിൽ  ഏറ്റവും സുഖമായി നല്ലൊരു ശതമാനം കള്ളക്കടത്തും  നടത്തുന്നത് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള റൂട്ടിലാണ്. 


ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും 4.75 കോടി രൂപ വിലമതിക്കുന്ന 9.75 കിലോ 24 കാരറ്റ് സ്വർണം പിടികൂടുകയും ചെയ്തു. ഇവരെ ചുറ്റിപ്പറ്റി നടത്തിയ റെയ്ഡിൽ 62.5 ലക്ഷം കള്ളപ്പണവും പിടിച്ചെടുത്തു.


പ്രധാന ഓപ്പറേറ്ററായ ഫസലു റഹ്മാനും കൂട്ടാളികളായ മുഹമ്മദ് മുസ്തഫയും മുഹമ്മദ് ഷിഹാബുദ്ദീനും ഉൾപ്പെടെ; കാലങ്ങളായി  സ്വർണ്ണക്കടത്ത്  അനുബന്ധ പ്രവർത്തനങ്ങളിലുള്ള മെൽറ്റിംഗ് യൂണിറ്റ് ഓപ്പറേറ്റർമാരായ മുഹമ്മദ് അഷ്‌റഫ്, ആഷിഖ് അലി, വീരാൻകുട്ടി; കള്ളക്കടത്ത് സ്വർണ്ണം വിൽക്കാൻ സഹായിക്കുന്ന സ്വർണവ്യാപാരി അലവിയും കാലങ്ങളുടെ അനുഭവമുള്ള  രണ്ട്   കാരിയർമാരായ ഇസ്മായിൽ ഫൈസലും പോത്തൻ ഉനൈസും  ആണ് പിടിയിലായ ഒൻപതുപേർ.


ഇത്രയും വലിയൊരു സ്വർണവേട്ട നടന്നിട്ടും, കാലങ്ങളായി സ്വർണ്ണകടത്ത് മേഖലയിൽ പ്രവർത്തിക്കുന്നവരെ പിടി കിട്ടിയിട്ടും  ഇത് നമുക്ക് ഒരു വലിയ വാർത്തയായിരുന്നു ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു!


അര കിലോ സ്വർണം പിടികൂടിയത് വലിയ വാർത്തയാകുന്ന കാലത്ത്, പിടികൂടിയ സ്വർണത്തിന് അളവിലും അതുപോലെ കുറ്റവാളികളുടെ കുപ്രസിദ്ധിയിലും ഇത്രയേറെ പ്രാധാന്യമുള്ള ഇത് മാധ്യമങ്ങൾ വേണ്ടവിധം  ഏറ്റെടുക്കാത്തത് എന്താണ്?


ഇനിയാണ് സംഭവത്തിലെ ട്വിസ്റ്റ്...

ഈ പ്രമാദമായ കേസിൽ അറസ്റ്റിലായവരിൽ റഹ്മാൻ, അഷ്റഫ്, അലി, വീരാൻകുട്ടി, അലവി എന്നിവരെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മറ്റുള്ളവരെ 'ജാമ്യത്തിൽ വിട്ടയച്ചു'.


എന്തിനാണ് ഇവിടുത്തെ കോടതികൾ പ്രവർത്തിക്കുന്നത് എന്ന് തോന്നിപ്പോകുന്ന സന്ദർഭങ്ങളാണ് ഇത്. മർമ്മ പ്രധാന  വിവരങ്ങൾ ലഭിക്കേണ്ട അവരാണ് ഈ 9 പേരും  കാലങ്ങളായി സ്വർണ്ണക്കടത്ത് നടത്തുന്ന ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഒരുപക്ഷേ കേരളത്തെ ഞെട്ടിക്കുന്നവ ആയിരിക്കും.. എന്നാൽ ജാമ്യത്തിൽ ഒക്കെ വിട്ടു കഴിഞ്ഞാൽ, ആടു കിടന്നിടത്ത് പൂട പോലും കിട്ടില്ല എന്ന് ആർക്കാണറിയാത്തത്?


റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾ പോലും പുറത്ത് സ്വാധീനമുപയോഗിച്ച് തെളിവുകൾ നശിപ്പിച്ച നാടാണ് നമ്മുടേത്. അപ്പോൾ പിന്നെ ജാമ്യം ഒക്കെ അനുവദിച്ച സ്വതന്ത്രരാക്കി അങ്ങ് വിട്ടാൽ, പിന്നെ എന്തിനാണ് ഇങ്ങനെ അറസ്റ്റ് ചെയ്തത് എന്ന് ചോദിക്കേണ്ടി വരും.


പതിറ്റാണ്ടുകളായി  സ്വർണ്ണം പിടികൂടിയാൽ ടാക്സ് അടച്ച് ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോകുന്ന രീതിയായിരുന്നു. ഈയടുത്തകാലത്ത് സ്വർണക്കടത്ത് ഒരു ചർച്ച ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ അറസ്റ്റുകൾ കൂടുന്നത്. എന്നാൽ അറസ്റ്റിന് അപ്പുറം മറ്റൊന്നും സംഭവിക്കുന്നില്ല എന്നതാണ് വിരോധാഭാസം.


മലപ്പുറം കാവനൂരിലെ മെൽറ്റിംഗ് യൂണിറ്റിൽ നടത്തിയ പരിശോധനയിൽ ആണ് 2.90 കോടി രൂപ വിലമതിക്കുന്ന 5.8 കിലോ സ്വർണം കണ്ടെടുത്തത് . റാക്കറ്റിന്റെ മുഖ്യ നടത്തിപ്പുകാരനായ ഫസലു റഹ്മാന്റെ കാവനൂരിലെ എലിയപറമ്പിലെ വീട്ടിൽ നടത്തിയ മറ്റൊരു റെയ്ഡിൽ 42 ലക്ഷം രൂപ വിലമതിക്കുന്ന  സ്വർണം പിടികൂടിയതായി ഡിആർഐ പ്രസ്താവനയിൽ പറയുന്നു.


ഇവിടെ നിയമവും കോടതികളും  ഉദ്യോഗസ്ഥ സംവിധാനവും രാഷ്ട്രീയ പാർട്ടികളും  ഒക്കെ  കട്ടക്ക് കൂടെയുള്ളപ്പോൾ, സ്വർണ്ണ കടത്തുകാർ എന്തിന് പേടിക്കണം? നിങ്ങൾ ചുമ്മാ തകർക്ക് 👍


ഉദ്യോഗസ്ഥർക്ക് കഴിവുണ്ടെന്നും അവർ ഇവിടെ ശമ്പളത്തോടു കൂടി ജോലി ചെയ്യുന്നുണ്ടെന്നും അറിയാൻ വേണ്ടി വല്ലപ്പോഴുമൊക്കെ അറസ്റ്റുകൾ നടക്കട്ടെ മുറപോലെ. അല്ലാതെ ഇതിനൊക്കെ ശമനം വരുത്തണമെന്നും  കടുത്ത ശിക്ഷ നൽകി കുറ്റവാളികളെ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കണമെന്നും, ഇതിനൊക്കെ ഒത്താശ ചെയ്യുന്ന വ്യാവസായിക രാഷ്ട്രീയ ഭീമന്മാരെ തിരിച്ചറിയണമെന്നും രാജ്യത്തിന് ഒരു താൽപര്യവുമില്ല. പിന്നെ നമുക്ക് എന്ത് കാര്യം അല്ലേ???


ജിദ്ദയിലെ സ്വർണ്ണം, വയറ്റിലും വായിലും മലദ്വാരത്തിലും വരെ കടത്താൻ പ്രത്യേക പരിശീലനം സിദ്ധിച്ച' മലബാർ സ്വർണ്ണക്കടത്ത് മാഫിയ ',  കുലത്തൊഴില് പോലെയാണ് കാലങ്ങളായി കള്ളക്കടത്ത്  ചെയ്തുവരുന്നത്. അവർക്ക് തൊഴിലില്ലായ്മ ഉണ്ടാക്കിയാൽ  ഇതിലും വലിയ മറ്റ് കുൽസിത പ്രവർത്തനങ്ങളിലേക്ക് അവർ തിരിയും എന്ന് കരുതി ആകും ഈ കരുതൽ എന്ന് വേണമെങ്കിൽ ആശ്വസിക്കാം.


🔴ദിപിൻ ജയ്ദീപ്