Type Here to Get Search Results !

വായിക്കുന്നവരിൽ പലർക്കും ഇതൊക്കെ തമാശ ആണു കളിയാക്കുന്നവരും ഉണ്ട് പക്ഷേ അനുഭവിച്ച ആൾക്കാർക്ക് ഇതൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നാണ്

Story

എന്റെ വീട് ഉണ്ടാക്കുന്നതിനു മുൻപ് അവിടെ ഞങ്ങളുടെ പഴയ തറവാട് ആയിരുന്നു എല്ലാരും ഒരുമിച്ചു സ്നേഹത്തോടെ കഴിഞ്ഞ വീട് പക്ഷെ ഞാൻ കണ്ടിട്ട് ഇല്ല എന്റെ അമ്മ കണ്ടിട്ട് ഇല്ല അമ്മയെ കല്യാണം കഴിച്ചു കൊണ്ടു വന്നത് ഇപ്പോൾ ഉള്ള വീട്ടിലേക്കു ആണു. എന്റെ അച്ഛനൊക്കെ ജനിച്ചു വളർന്നതു ആ പഴയ തറവാട്ടിലാണ്.ഇപ്പോളും അന്നത്തെ കാര്യങ്ങൾ ആ ഒത്തൊരുമ യുടെ കഥകൾ അച്ഛനും വെല്ലിച്ചനൊക്കെ പറയുബോൾ കൊതിയോടെ കേട്ടിരിക്കാറുണ്ട്. എന്റെ അച്ഛന്റെ അച്ഛൻ അതായത് അച്ചാച്ചന് 3 ആങ്ങളമാരും 2 പെങ്ങള്മാരും ആണു അവരെല്ലാരും കല്യാണം കഴിച്ചു കുട്ടികളോട് ഒപ്പം ഈ വീട്ടിൽ തന്നെ ആയിരുന്നു ആരും മാറി താമസിച്ചിട്ട് ഇല്ല ഒരുപാട് കുട്ടികളും പെണ്ണുങ്ങളും എല്ലാരും ഒത്തൊരുമയോട് കൂടി ജീവിച്ചു പൊട്ടിത്തെറികൾ ഒന്നും ഇല്ല. ഞാനും അനിയനും ഒക്കെ അടികൂടുമ്പോൾ അച്ഛൻ അന്നത്തെ അവരുടെ കുട്ടികാലത്തെ കുറിച്ച് പറയും അവിടെ കുട്ടികൾക്ക് കച്ചറ ഇല്ല പെണ്ണുങ്ങൾക്ക് പോരില്ല ഏട്ടൻ അനിയമ്മാര് പ്രശ്നം ഇല്ല എല്ലാരും സ്നേഹത്തോടെ ജീവിച്ചു. 



ആ വീട്ടിൽ 3 ആൺകുട്ടികൾ അതായത് അച്ഛനും രണ്ടു വല്ലിച്ചന്മാരും ഒഴിച്ചു ഒക്കെ പെണ്ണുങ്ങൾ ആയിരുന്നു എല്ലാരും കൂടേ 12 അമ്മായിമ്മാർ ( അച്ഛന്റെ സ്വന്തവും അല്ലാത്തതും ആയ പെങ്ങള്മാര് ) ഉണ്ട് അവരുടെ കല്യാണ ആവിശ്യം ഒക്കെ ആയി എല്ലാർക്കും വേറെ വേറെ വീട് എടുക്കേണ്ടി വന്നു. അച്ചാച്ചന്റെ രണ്ടു പെങ്ങള്മാര് അവരുടെ സ്ഥലം വിറ്റു ഭർത്താക്കമാരുട കൂടേ പോയി.തറവാട് പൊളിച്ചു പറമ്പിൽ 3 വീടായി. എന്റെ അച്ചാച്ചൻ ഞങ്ങളുടെ ഇപ്പോളത്തെ വീട് എടുത്തു.പിന്നീട് കാലം പിന്നിടും തോറും ഓരോരുത്തർ വിറ്റു ഞങ്ങളുടെ അല്ലാത്ത ആൾക്കാരും പറമ്പിൽ വന്നു പിന്നെ മതിലുകൾ ഒക്കെ വീണു ഇപ്പോൾ ഒരു വീടിനു അപ്പുറം എന്റെ ഒരു വെല്ലിച്ചൻ ഉണ്ട്. എന്റെ ചെറുപ്പത്തിൽ ഉള്ള സ്ഥലം പോലും ഇപ്പൊ ഇല്ല ഒക്കെ മാറി.



പണ്ട് അമ്പലം ഉണ്ടായ സ്ഥലത്തു ഇപ്പൊ വേറെ ആൾക്കാർ ആണു പണ്ടത്തെ ഒരു അവശിഷ്ട്ടം പോലെ കുളത്തിന്റെ ഒരു ചെറിയ ഫോസിൽ എന്റെ വീടിനു അടുത്ത് ഉണ്ട്. എന്റെ അച്ഛന്റെ രണ്ടു പെങ്ങള്മാർ കല്യാണം കഴിക്കാതെ ഇവിടെ തന്നെ വീടെത്തു താമസിക്കുന്നുണ്ട് ഞാൻ അവരുടെ കൂടേ ആണു ആദ്യം ഒക്കെ നിൽക്കാറ്.



അവിടെ ഒരു റൂമിൽ ഞാൻ ഒരു ദിവസം രാത്രി ഉറങ്ങുവായിരുന്നു പെട്ടെന്ന് ദൂരെ നിന്നും എന്തോ ഒരു സൗണ്ട് കേൾക്കുന്നു അതു അടുത്തുന്നു അടുത്തു അടുത്തു വരുന്ന പോലെ തോന്നി ഒരു താളം ഉണ്ടായിരുന്നു അതൊരു മ്യൂസിക് ഇൻസ്‌ട്രുമെന്റ് ആണു ഇതു വരെ അതു എന്താന്നു എനിക്ക് പിടി കിട്ടിട്ട് ഇല്ല. പിന്നെ പിന്നെ കാതു തുളച്ചു വന്നു ഞാൻ കണ്ണു തുറന്നു കട്ടിലിൽ ഇരുന്നു പെട്ടെന്ന് ഒരു തരം വെളിച്ചം വരുന്ന പോലെ തോന്നി ഞാൻ ഇരിക്കുന്ന കട്ടിലോ ഒന്നും തന്നെ ഇല്ല ഞാൻ എവിടെയോ ഇരിക്കുവാണ് ഒരു സിനിമ കാണുന്ന അനുഭൂതിയിൽ ഞാൻ ഇങ്ങനെ ഇരിക്കുവാണ് പെട്ടെന്ന് സൈഡിൽ നിന്നും ആ വെളിച്ചം അടുത്തു വന്നു എന്റെ അടുത്തൂടെ ആ വെളിച്ചത്തിൽ ഒരു ഉത്സവം പോലെ എന്തോ പോയി അത്രയും നേരം കേട്ട ബഹളം ഒക്കെ നിന്നു ഒന്നും മിണ്ടാതെ കുറേ ആളുകളും ഇതു വരെ കാണാത്ത കുറച്ചു ആണുങ്ങളും പെണ്ണുങ്ങളും എന്റെ അടുത്തൂടെ പോയി ഞാൻ ഇങ്ങനെ ഇരുന്നു അവരെ നോക്കി ആദ്യം ആയിട്ടാണ് ഇങ്ങനെ ഒന്നു ഞാൻ കണ്ടത് അതിൽ മുന്നിൽ വന്ന ആൾക്കാരെ ഞാൻ മറക്കൂല എന്തിനോ ഞാൻ അവരോട് ചിരിച്ചു അവർ എന്നെ നന്നായിട്ട് നോക്കിട്ടുണ്ടായിരുന്നു ആ ഒരു ഉത്സവ വരവ് കുളത്തിന്റെ അങ്ങോട്ട് പിന്നെ അങ്ങോട്ട് വേഗം പോയി പിന്നെ ഒന്നും കണ്ടില്ല പിന്നെ എനിക്ക് ഒന്നും ഓർമയില്ല


രാവിലെ മുതൽ എന്റെ കിളി പോയ പോലെ ആയിരുന്നു ഉത്സവത്തിന്റെ കാര്യേം പിന്നെ ഒരു വാർത്ത ആയി അങ്ങനെ അച്ചാച്ചന്റെ മൂത്ത പെങ്ങൾ വന്നു കണ്ട കാര്യങ്ങൾ ഒക്കെ വിശദമായി ചോദിച്ചു ഞാൻ കണ്ടത് പറഞ്ഞു മുന്നിൽ വന്ന ആൾക്കാരെ നന്നായിട്ട് വീക്ഷിച്ചത് കൊണ്ടു അവരെ കുറിച്ച് പറഞ്ഞു കൊടുത്തു പിന്നെ അച്ഛമ്മയിക്കു കരച്ചിൽ ആയിരുന്നു ഞാൻ പറഞ്ഞത് വച്ചു അതു അവരുടെ അച്ഛൻ ആണെന്നും കൂടേ ഉള്ളവർ ആരൊക്കെയോ ആയിരുന്നു ന്നു മനസ്സിലായി എന്റെ അച്ചാച്ചനെ പോലും ഫോട്ടോ പോലും ഞാൻ കണ്ടിട്ട് ഇല്ല അവരുടെ അച്ഛനെ ഞാൻ കാണാൻ ഒരു വഴിയും ഇല്ല ഫോട്ടോ ഒന്നും ഇല്ല പിന്നെ എന്താ അങ്ങനെ കണ്ടെന്നു അറിയൂല ആ ഒരു സംഭവത്തിന് ശേഷം ഞാൻ അനുഭവിച്ചതിനു ഒരു കണക്കും ഇല്ല.



വായിക്കുന്നവരിൽ പലർക്കും ഇതൊക്കെ തമാശ ആണു കളിയാക്കുന്നവരും ഉണ്ട് പക്ഷേ അനുഭവിച്ച ആൾക്കാർക്ക് ഇതൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നാണ്. പിന്നെ ഇതു ഒരു പ്രേതെകഥ ആണോ എന്നറിയൂല ഇതിവോടെ പറയണം എന്ന് തോന്നി അതാ.