Type Here to Get Search Results !

വിജിലന്‍സ് കോടതി പരിഗണിച്ചിരുന്ന മരട് ഫ്ലാറ്റ് കേസ് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും രേഖകൾ കടത്തിയ കോടതി ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ

വിജിലന്‍സ് കോടതി പരിഗണിച്ചിരുന്ന മരട് ഫ്ലാറ്റ് കേസ് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും രേഖകൾ കടത്തിയ കോടതി ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ

മരട് ഫ്ലാറ്റ് കേസ് ഉള്‍പ്പെടെയുള്ള മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിച്ചിരുന്ന റിപ്പോര്‍ട്ടുകളും രേഖകളും നഷ്ട്ടപ്പെട്ടു. കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകളാണ് യാത്രാമധ്യേ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പന്തികേടു തോന്നി കോടതി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനപ്പെട്ട പത്തോളം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും രേഖകളും കാണാതായ രേഖകളുടെ കൂട്ടത്തിൽ ഉണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍നിന്നു തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു കൊണ്ട് പോയ രേഖകള്‍ ആണ് കാണാതായത്. കോടതിയില്‍ ക്ലാസ് ഫോര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന നേര്യമംഗലം സ്വദേശി മുരുകനാണു ഫയലുകളുമായി തൃശൂരിലേക്കു പോയത്. തൃശൂര്‍ വിജിലന്‍സ് കോടതിയിൽ നിന്ന് തിരികെ വരുമ്പോൾ ചാലക്കുടിയിൽ വച്ച് രേഖകൾ നഷ്ടമായി എന്നാണ് മുരുകന്റെ മൊഴി. ജഡ്ജി ഇതുവരെ ചുമതല ഏറ്റെടുക്കാത്തതുകൊണ്ടും അഡീ. ലീഗല്‍ അഡ്വൈസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പകരം ചുമതല വഹിക്കുന്നതു തൃശൂര്‍ വിജിലന്‍സ് ജഡ്ജിയാണ്.


കോടതിയില്‍ ക്ലാസ് ഫോര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന നേര്യമംഗലം സ്വദേശി മുരുകനാണു ഫയലുകളുമായി തൃശൂരിലേക്കു പോയത്. ജീവനക്കാരന്‍ വാഹനത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയപ്പോള്‍ ഫയലുകള്‍ നഷ്ടപ്പെട്ടെന്നാണു വിശദീകരണം. ഫയല്‍ നഷ്ടപ്പെട്ടതോടെ ജീവനക്കാരന്‍ കോടതിയിലേക്കു തിരികെ വന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ കോടതി ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് മുരുകനെ പിടികൂടിയപ്പോഴാണു ഫയലുകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം കാണിച്ചു പുതിയ പരാതി നല്‍കി. മുരുകനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിതമായാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

തൃശൂര്‍ വിജിലന്‍സ് കോടതി പരിസരത്തും രേഖകള്‍ അടങ്ങിയ ഫയലുകള്‍ നഷ്ടമായെന്നു പറയപ്പെടുന്ന ചാലക്കുടിയിലും ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തു വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് കേസ് ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതെ ക്ലാസ് ഫോര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ആളുടെ കൈവശം കൊടുത്തുവിട്ടതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്.

സംഭവ ദിവസം കോടതി ജീവനക്കാരുടെ ഫോണ്‍ വിളികളും സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. ഫയലുകളുമായി ജീവനക്കാരന്‍ പുറത്തേക്കു പോയതിനു ശേഷം കോടതി പരിസരത്തെ ടവറിന്റെ പരിധിയില്‍ ഉണ്ടായ ഫോണ്‍ കോളുകളാണ് പരിശോധിക്കുന്നത്. ജീവനക്കാരന്റെ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം മൂവാറ്റുപുഴ, തൃശൂര്‍ വിജിലന്‍സ് കോടതികളിലെ ചില ജീവനക്കാരെക്കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.