Type Here to Get Search Results !

പരാതിയുമായി വന്ന സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ

പരാതിയുമായി വന്ന സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ Kerala police , minnal Murali ,kittex ,sabu Jacob

പോലീസ് സ്റ്റേഷനിൽ പരാതിയുമായി വന്ന സത്രീയുടെ ഫോൺ നമ്പർ വാങ്ങി നിരന്തരം ബന്ധപ്പെട്ട് സൗഹൃദത്തിലായ ശേഷം സ്ത്രീയുടെ മകളെ പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം വിതുരയിൽ 11 മാസം മുൻപാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.  പ്ലസ് ടു വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് 11 മാസത്തിന് ശേഷം വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്എസ്, അനൂപാണ് കീഴടങ്ങിയത്. പ്രതിയെ 14 ദിവസത്തേക്ക്‌ പോക്‌സോ കോടതി ജഡ്ജി ആർവി,രജനീഷ് റിമാൻഡ് ചെയ്തു.


പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബവഴക്കിൽ സ്റ്റേഷനിൽ പരാതിയുമായെത്തിയവരെ  സഹായിക്കാൻ അടുത്തുകൂടിയ പ്രതി പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലാകുകയും വീട്ടിലെ നിത്യസന്ദർശകനാകുകയും ചെയ്തു. പെൺകുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാൻ ശ്രമിച്ചുവന്നു സ്റ്റേഷനിലും ഉന്നതാധികാരികൾക്കും പരാതി നൽകിയെങ്കിലും പ്രതി പോലീസുകാരനായതിനാൽ പതിവുപോലെ യൂണിയൻ ഇടപെട്ട് കേസ്സെടുക്കുന്നത് തടഞ്ഞു .നീതി ലഭിക്കാതായതോടെ, തുടർന്ന് പെൺ കുട്ടി ബാലാവകാശ കമ്മിഷന് പരാതി നൽകി. വേറെ നിർവ്വാഹമില്ലാതെ കമ്മിഷൻ നിർദേശപ്രകാരം വിതുര പോലീസ് കേസെടുക്കുകയായിരുന്നു. കേസ്സെടുത്തെങ്കിലും പ്രതിയെ പിടിക്കാൻ പോലീസ് തയ്യാറായില്ല. മുൻകൂർ ജാമ്യത്തിനായി പ്രതി പോക്‌സോ കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രതിയെ അറസ്റ്റുചെയ്യുന്ന അന്നുതന്നെ പോക്സോ കോടതി ജാമ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥൻ തന്നെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ പ്രതിക്ക്‌ ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.