Type Here to Get Search Results !

കോവിഡിന്റെ അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ ഞായറാഴ്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

കോവിഡിന്റെ അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ ഞായറാഴ്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

കോവിഡിന്റെ അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന, സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത, നിയന്ത്രണങ്ങൾ ലോക്ക്ഡൗണിന് സമാനം. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക.ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ,ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ പാർസർ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതൽ, രാത്രി ഒമ്പത് വരെ മാത്രമായിരിക്കും.


സർക്കാർ സർവീസുകളിലും മറ്റും അവശ്യ സർവീസിൽ, ജോലി ചെയ്യുന്നവർക്ക് മാത്രമാണ് യാത്രാ അനുമതി. ഇവർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. വിവാഹം, മരണാനന്തര, ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി.ദീർഘദൂര ബസുകൾക്കും ട്രെയിനുകൾക്കും അനുമതിയുണ്ടാവും. ആശുപത്രി പരീക്ഷാ യാത്രക്കാർ രേഖകൾ കയ്യിൽ കരുതണം. ഡെലിവറി സർവീസുകളും രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.