ബാലരാമപുരം നെയ്യാറ്റിൻകരയിൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കല്ലിയൂർ പ്ലാവിള വീട്ടിൽ അനന്തു എന്ന് വിളിക്കുന്ന അഭിരാം (20) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുറച്ചു ദിവസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ അജി പ്രിവൻ്റീവ് ഓഫീസർ സനൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അജിത്ത്, അഖിൽ സ്റ്റീഫൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒന്നേകാൽ കിലോ കഞ്ചാവുമായി ഇരുപതു വയസ്സുകാരൻ എക്സൈസിൻ്റ പിടിയിൽ
Wednesday, January 05, 2022