Type Here to Get Search Results !

സ്വർണ്ണം തട്ടിയെടുക്കാൻ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ

സ്വർണ്ണം തട്ടിയെടുക്കാൻ നാലുവയസ്സുകാരനെ കൊലപ്പെടുത്തി അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ

വീട്ടിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ കാണാതായ നാലുവയസ്സുകാരനെ അയൽപ്പക്കത്തെ വീട്ടിലെ അലമാരയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരി ഫാത്തിമയെന്ന സ്ത്രീയെ പോലീസ് അറസ്റ്റുചെയ്തു. മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോൺ റിച്ചാർഡ്സഹായ സിൽജ ദമ്പതിമാരുടെ മകൻ ജോഹൻ റിഷി,(4) ആണ് കൊല്ലപ്പെട്ടത്.സഹായ ജിൽസയും രണ്ട് മക്കളും മാത്രം  വീട്ടിലുള്ള സമയത്താണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന ജോഹൻ റിഷിയെ കാണാതായത്.


പലയിടത്തും അന്വേഷിച്ച് കണ്ടെത്താതായപ്പോൾ മണവാളക്കുറിച്ചി പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ അയൽക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങൾ സമീപത്തെ ബാങ്കിൽ പണയം വെച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് ഇവർ ഫാത്തിമയുടെ വീട്ടിനുള്ളിൽ തിരച്ചിൽ നടത്തി. അപ്പോഴാണ് അലമാരയ്ക്കുള്ളിൽ വായും കൈയ്യും കാലും തുണിയിൽ കെട്ടിയ നിലയിൽ കുട്ടിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ നേരത്തെ മരിച്ചതായി ഡോക്ടർ അറിയിച്ചു