Type Here to Get Search Results !

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തയുടെ പെട്ടന്നുള്ള മരണത്തിൽ പൊതുജനത്തിന് ഇടയിൽ ആശങ്ക

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തയുടെ പെട്ടന്നുള്ള മരണത്തിൽ പൊതുജനത്തിന് ഇടയിൽ ആശങ്ക

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തയുടെ പെട്ടന്നുള്ള മരണത്തിൽ പൊതുജനത്തിന് ഇടയിൽ ആശങ്ക. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത് (46) വയസ്സായിരുന്നു. സരിത കഴിഞ്ഞദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത് കോവിസ് പരിശോധനയ്ക്ക് വിധേയയായതോടെ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നിരീക്ഷണത്തിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കോവിഡ് സ്ഥിതീകരിച്ച് ഇന്ന് മരണപ്പെട്ടു. 



സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ് ഇരുപത്തിയേഴായിരത്തിലധികം കേസുകളാണ് ഒരുദിവസം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് 22947 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 50863 എറണാകുളം 4100 കോഴിക്കോട് 2043 തൃശ്ശൂർ 1861 കോട്ടയം 1476 കൊല്ലം 1264 പാലക്കാട് 1191 കണ്ണൂർ 1100 മലപ്പുറം 935 പത്തനംതിട്ട 872 ആലപ്പുഴ 835 ഇടുക്കി 605 കാസർഗോഡ് 574 വയനാട് 227 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

സെക്രട്ടറിയേറ്റിലും കോവിഡ് പടർന്ന് പിടിക്കുകയാണ്. സെക്രട്ടറിയേറ്റ് പ്രവർത്തനം താളം തെറ്റി മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചുട്ടുണ്ട്. സെക്രട്ടറിയേറ്റ് ലൈബ്രറിയും അടച്ചു വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂഷൻ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തന ഭാഗമായി അടച്ചു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .സമാനമായ മറ്റു പല മന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.