Type Here to Get Search Results !

കഞ്ചാവും വ്യാജമദ്യ വിൽപനയുമായി മക്കളുടെ ഗുണ്ടായിസം ; നടപടിയെടുത്ത ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് പിതാവ്

കഞ്ചാവും വ്യാജമദ്യ വിൽപനയുമായി മക്കളുടെ ഗുണ്ടായിസം പിൻതുണയുമായി പിതാവ് ; പ്രതിക്ഷേധവുമായി നാട്ടുകാർ

മക്കൾക്കെതിരെ കേസെടുത്ത പോലീസിനും, എക്സൈസിനും എതിരെ കള്ളക്കേസ്സെടുക്കുന്നു എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ പിതാവിൻ്റെ വെല്ലുവിളി.പാറശ്ശാല ചെങ്കൽ പഞ്ചായത്ത് വട്ടവിള ക്രൈസ്റ്റ് ഇല്ലത്തിൽ ധർമ്മരാജിൻ്റ മക്കളായ വെള്ളക്കോഴി ജോയി എന്ന് വിളിക്കുന്ന ഹെൻസിദാസും ,മൂരി മണിക്കുട്ടൻ എന്ന് വിളിക്കുന്ന ഡൻസി ദാസ് എന്നിവരാണ് വ്യാജ മദ്യവും കഞ്ചാവും വിൽക്കുന്നത്. വ്യാജമദ്യം വിറ്റതുമായി ബന്ധപ്പെട്ട് ഡെൻസി ദാസിനെ ക്രിസ്തുമസിന് എക്സൈസ് പിടിച്ചു റിമാൻഡ് ചെയ്തിരുന്നു. കുടുംബസമേതം തട്ടിപ്പുകാരായ ഇവരെ ആലിബാബ കുടുംബം എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഡെൻസി ദാസിൻ്റെ പിതാവ് ദർമ്മരാജിനെയാണ് ആലിബാബ എന്ന് വിളിക്കുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് വ്യാജ ആധാരങ്ങളൾ വച്ച് ലോണുകൾ എടുത്തും അല്ലാതെയും ജനങ്ങളെ പറ്റിക്കുന്നതായിരുന്നു ഇയാളുടെ തൊഴിൽ. 

സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ ഹെൻസിദാസും ഡെൻസി ദാസും വിവാഹം കഴിക്കുകയും അവരുടെ ആഭരണങ്ങളും പണവും തട്ടിയെടുത്ത ശേഷം അവരെ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനും ഇവർക്ക് കൂട്ടുനിന്നത് പിതാവായ ധർമ്മരാജായിരുന്നു.ഹെൻസിദാസ് മണൽ മാഫിയ തലവനായിരുന്ന കാലത്ത് ഇയാൾക്കെതിരെ പരാതി നൽകിയ വ്യക്തിയെ തല്ലിക്കൊന്ന കേസ്സിൽ പ്രതിയാണ്. സ്പിരിറ്റിൽ നിറം കലർത്തി ബിവറേജസ് മദ്യമെന്ന വ്യാജേന വിറ്റു വന്ന ഇയാൾ അനുജനെ ഏൽപ്പിച്ച ശേഷം കഞ്ചാവ് കഞ്ചവടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.ഇത്തരത്തിൽ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകിയതിന് പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇയാളെ പിടിച്ച് കൈകാര്യം ചെയ്ത് പോലീസിൽ ഏൽപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് എക്സൈസിനെയും പോലീസിനെയും പ്രതിയാക്കി കള്ളക്കേസ്സു കൊടുക്കുകയും സോഷ്യൽ മീഡിയയിൽ വെല്ലുവിളി നടത്തുകയും ചെയ്യുന്നത്. പരസ്യമായ അനാശാസ്യവും ,പ്രകൃതിവിരുദ്ധ പീഡനവും ,അഴിമതിയും നടത്തിയതിന് സിപിഎം പുറത്താക്കിയ പൊത്തരായൻ എന്നു വിളിക്കുന്ന വ്യക്തിയാണ് ഇവരെ സംരക്ഷിക്കുന്നത് എന്നാണ് ആക്ഷേപം. ചായക്കടയിലെ ഒരു സ്ത്രീയുമായി ഇയാൾ നടത്തിയ കാമകേളികളുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ മാദ്യമങ്ങളിൽ വന്നതോടെയാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. യുവാക്കളെ കഞ്ചാവിനടിമയാക്കി ഇയാൾക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനായി എത്തിച്ചു കൊടുക്കുകയാണ് ഹെൻസി ദാസ് ചെയ്യുന്നതെന്ന് ചെങ്കൽ പൗരസമിതി സെക്രട്ടറി പറയുന്നു. വട്ടവിള പഠിപ്പുര വിളാകം എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ഈ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ  നിന്ന് മൊത്തമായി ഇവിടെയെത്തിക്കുന്ന കഞ്ചാവ് ചില്ലറയായി കോവളത്ത് എത്തിക്കാൻ കരിയറായി നിരവധി യുവാക്കളെയാണ് ഇവർ ഉപയോഗിക്കുന്നത്.ഇവിടെ കഞ്ചാവ് മൊത്തമായി സൂക്ഷിക്കാനും എക്സൈസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനുമായി ക്യാമറ ഉൾപ്പെടെ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പരിചയമില്ലാത്ത വ്യക്തികളോ, വാഹനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊത്തരായന് നിർദ്ദേശം ലഭിക്കുകയും ഉടൻ സാധനങ്ങൾ മാറ്റുകയും ചെയ്യുന്നതാണ് പതിവ്. ജയിലിൽ കഴിയവെ പരിചയത്തിലായ ക്രിമിനലുകളെ ഇറക്കി നാട്ടിൽ വീടുകൾ കയറി മാലമോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇവർ സഹായം ചെയ്യുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ആലിബാബ എന്ന ധർമ്മരാജ് ഹെൻസിദാസിൻ്റെ കഞ്ചാവ് കച്ചവടത്തിനെതിരെ നടപടിയെടുത്ത പാറശ്ശാല മുൻ സർക്കിൾ ഇൻസ്പെക്ടറായ റോബർട്ട് ജോണിയെ പ്രതിയാക്കാനായി സ്വന്തം വീട് അടിച്ചു തകർത്ത ശേഷം കള്ളക്കേസ്സ് കൊടുത്തിരുന്നു. ഇതിനു പിന്നിലും പൊത്തരായൻ്റെ ബുദ്ധിയാണെന്ന് പറയപ്പെടുന്നു. പൊത്തരായൻ്റെ ഗുണ്ടയായ ഹെൻസിദാസ് നാട്ടുകാർക്ക് വലിയ ഭീഷണിയാകുകയാണ്. കുരുമ്പൽ പുതുവൽപുത്തൻവീട്ടിൽ ഏഞ്ചൽ എന്ന സ്ത്രീയുമായി പൊത്തരായനുണ്ടായ അവിഹിതം ചോദ്യം ചെയ്ത ഇവരുടെ ഭർത്താവ്  സുരേഷെന്നയാളെ സംഘം ചേർന്ന് വീട്ടിൽ കയറി ഹെൻസിദാസ് ആക്രമിക്കുകയും അടുത്ത ദിവസം ഇയാളെ കൊല്ലപ്പെട്ട നിലയിൽ കാണുകയുമുണ്ടായി.ഇതിൽ മരിച്ച സുരേഷിൻ്റെ അമ്മ ഇവർക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.അഴിമതി ,കൊലപാതക കേസ്സുകളിൽ നിന്ന് രക്ഷപ്പെടാൻ പല രാഷ്ട്രീ പാർട്ടികളിൽ അഭയം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി. ഒരു നാടിന് തന്നെ നാണക്കേടായ കഞ്ചാവുമാഫിയയുമായി ബന്ധമുള്ള യുവാക്കളെ നശിപ്പിക്കുന്ന ഇയാളെ ഒരു പാർട്ടിയിലും അടുപ്പിച്ചില്ല. തുടർന്ന് കോൺഗ്രസ്സിൽ നിന്നും കോൺഗ്രസ്സ് എസ്സിൽ എത്തിയ നേതാവിന് കാശ് നൽകി ഈ പാർട്ടിയിൽ ചേരാൻ നീക്കം നടക്കുകയാണ് എന്ന് നാട്ടുകാർ പറയുന്നു. ഗുണ്ടാലിസ്റ്റിറ്റിലുള്ള ഇയാളുടെ മകനെ യൂത്ത് കോൺഗ്രസ്സ് എസ്സ് നേതാവാക്കാനാണ് ആദ്യ നീക്കം നടക്കുന്നത്. യുവാക്കൾക്ക് മദ്യവും കഞ്ചാവും ഓഫർ ചെയ്താണ് ആളെ കൂട്ടുന്നത് ,ചിലരോട് വിഴിഞ്ഞം ഹാർബറിൽ ജോലി തരപ്പെടുത്താമെന്ന വാഗ്ദാനത്തിൽ പണപ്പിരിവും ആരംഭിച്ചിട്ടുണ്ട്. ഇനി പുറത്തു വരുന്ന തട്ടിപ്പ് ,അനാശാസ്യ വാർത്തകളിൽ മുൻ സിപിഎം നേതാവെന്ന നാണക്കേട് മാറി കോൺഗ്രസ്സ് എസ്സ് നേതാവ് എന്ന പേരിലാകുന്നത് സിപിഎമ്മിന് വലിയ ആശ്വാസം പകരും. വട്ടവിള പൊത്തരായൻ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തിനായി ചിലർക്ക് കാശ് നൽകി കാത്തിരിക്കുന്നു എന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.