പ്രമുഖരെയും സമുദ്രത്തെയും സാക്ഷിയാക്കി കണ്ണൂരിലെ മായയുടെ, ജല്‍സാചടങ്ങ് പൂര്‍ത്തിയായി. മനസില്‍ പെണ്ണെന്ന് കുറിച്ച പോലെ തന്നെ ശരീരത്തെ ശസ്ത്രക്രിയയിലൂടെ, പെണ്ണായി രൂപാന്തരപ്പെടുത്തിയ മായയുടെ ചടങ്ങ് ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. ആണില്‍നിന്ന് പെണ്ണിലേക്കുള്ള, പരിപൂര്‍ണതയാണ് ‘ജല്‍സ’ ചടങ്ങ് നടത്തുന്നത്. ഇതിനായി ശസ്ത്രക്രിയയ്ക്ക് പുറമെ, 41 ദിവസത്തെ കഠിന വ്രതം, കൂടി എടുത്താണ് ജല്‍സാ ചടങ്ങ് മായ പൂര്‍ത്തിയാക്കിയത്.
എളയാവൂര്‍ സ്വദേശിയായ എം. മായ ഇപ്പോള്‍ കണ്ണൂര്‍ താണയിലാണ്, താമസിച്ചു വരുന്നത്. കുടുംബശ്രീ പ്രവര്‍ത്തകയായ മായ കണ്ണൂരില്‍ നൈസി, എന്ന പേരില്‍ ചിപ്സ് ഉണ്ടാക്കുന്ന യൂണിറ്റിന്റെ പ്രസിഡന്റ് കൂടിയാണ്. കൊച്ചി അമൃത ഹോസ്പിറ്റലില്‍നിന്നാണ് മായയുടെ, ശസ്ത്രക്രിയ നടത്തിയത്. വ്രതത്തിനു ശേഷം, തിങ്കളാഴ്ച പകല്‍ ‘ജല്‍സാ കല്യാണവും’ സദ്യയും നടത്തി. നൂറുകണക്കിന്, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും, ചടങ്ങിന് സാക്ഷ്യം വഹിച്ചു. ജല്‍സാച്ചടങ്ങില്‍ നന്മ, കള്‍ച്ചറല്‍ സൊസൈറ്റി അംഗങ്ങള്‍ അറിയിപ്പ് കാര്‍ഡ് ഒരുക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, അഡ്വ. ബിനോയ് കുര്യന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നന്മ ട്രാന്‍സ്ജെന്‍ഡര്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് സന്ധ്യാ ബാസ്റ്റി, അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ജോഫിന്‍ ജെയിംസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഴയ സ്വത്വം സമുദ്രത്തിലുപേക്ഷിച്ച് അവന്‍, അവളായി മാറുന്ന, ട്രാന്‍സ്ജെന്‍ഡര്‍മാരുടെ നിഗൂഢമായ ചടങ്ങാണിത്.