Type Here to Get Search Results !

മൂന്നുപേരെ മരണത്തിൻ്റെ ആഴങ്ങളിൽ നിന്ന് കൈ പിടിച്ചു കയറ്റി കുരുന്നുകൾ

Motivation

ജീവനുവേണ്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നവരെ കണ്ടപ്പോൾ ആഴം ഒന്നും ഈ കുരുന്നുകളെ ഭയപ്പെടുത്തിയില്ല. മരണത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു ആറാം ക്ലാസുകാരൻ അശ്വിൻ്റയും അഞ്ചാം ക്ലാസുകാരൻ അശ്വിൻ്റയും മനസ്സിലുണ്ടായിരുന്നത്. നാലുവയസ്സുകാരൻ നാഥ, മുത്തശ്ശി രത്നം, അയൽവാസി ശാന്ത, എന്നിവരെയാണ് മരണത്തിൻ്റെ ആഴങ്ങളിൽ നിന്നും രണ്ട് കുരുന്നുകൾ അതിസാഹസികമായി മുങ്ങിയ എടുത്തത്. 


ഇന്നലെ വൈകിട്ട് ആറര മണിയോടെയാണ് മലമ്പുഴ കടുക്കാംകുന്നം മണിപ്പുഴ പാലത്തിന് താഴെ തടയണയിൽ നാഥും മുത്തശ്ശിയും അയൽവാസിയും കുളിക്കാനും അലക്കാനും എത്തിയത്. കുളിക്കാനായി ഇറങ്ങുന്നതിനിടെ ശാന്തയും, നാഥനും കാൽതെറ്റി ആഴത്തിലേക്ക് വീണു. ഇത് കണ്ട് അവരെ രക്ഷിക്കാൻ രത്നം എടുത്തുചാടുകയായിരുന്നു .തൊട്ടകലെ കുളിക്കുകയായിരുന്നു കണ്ണൻ സുനിത ദമ്പതികളുടെ മകൻ കെ അശ്വിനും , അരവിന്ദാക്ഷൻ ശുഭ ദമ്പതികളുടെ മകൻ എഎസ് അശ്വിനും. സംഭവം കണ്ടയുടൻ കരയിലൂടെ ഓടിയെത്തി രക്ഷിക്കാനായി എടുത്തു ചാടുകയായിരുന്നു. ആദ്യം കെഎസ് അശ്വിൻ കുട്ടിയെ മുങ്ങിയെടുത്തു , ഇതിനു പിന്നാലെ എസ് ശാന്തമ്മയും രത്നമയെയും കയ്യിൽ പിടിച്ച് ഏറെ പാടുപെട്ട് കരയ്ക്ക് വലിച്ചു കയറ്റുകയായിരുന്നു. ഈ സമയം പ്രദേശവാസികളും ഓടിയെത്തി ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി. സ്വകാര്യ ആശുപത്രി ലെ ചികിത്സയ്ക്ക് ശേഷം രാത്രിയോടെ ഇവരെ വീട്ടിലേക്ക് വിട്ടയച്ചു. കെഎസ്ഇബി മലമ്പുഴ സെൻറ് ജൂഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് കെ അശ്വിൻ അകത്തെതറ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് എസ് അശ്വിൻ വെള്ളത്തിൽ നിന്നും വേഗത്തിൽ പുറത്തെടുക്കാനായതും ഉടൻ പ്രാഥമിക ചികിത്സ നൽകാൻ ആയതുമാണ് ജീവൻ രക്ഷയായത്  അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു