Type Here to Get Search Results !

ട്രയിനിൽ യാത്രക്കാരനെ പോലീസ് മർദ്ദിച്ച സംഭവം ക്രൂരമെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

ട്രയിനിൽ യാത്രക്കാരനെ പോലീസ് മർദ്ദിച്ച സംഭവം ക്രൂരമെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ police kannur maveli express train

സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളിൽ പോലീസ് അതിക്രമത്തിൻ്റെ സത്യാവസ്ഥ. കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ പൊലീസ്, മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്ത സംഭവം അത്യന്തം ക്രൂരമായിരുന്നെന്ന് സംഭവങ്ങള്‍ക്ക്, സാക്ഷിയായ ദൃക്‌സാക്ഷി പറയുന്നു. ട്രയിനിനുള്ളിൽ വളരെ മോശമായാണ് യാത്രക്കാരനോട് പൊലീസ് പെരുമാറിയതെന്നും മറ്റു യാത്രക്കാര്‍ ഇയാളെ, തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരന്‍ മര്‍ദ്ദനം തുടര്‍ന്നെന്നും പേരുവെളിപ്പെടുത്താന്‍ തയ്യാറാവാത്ത ദൃക്‌സാക്ഷി മാധ്യമങ്ങളോട്, പറഞ്ഞു. ഇദ്ദേഹമാണ് ബർത്തിലിരുന്ന് മര്‍ദ്ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എഎസ്‌ഐ പ്രമോദിനെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്


ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ

യാത്രക്കാരന്റെ ഭാഗത്തു നിന്നും യാതൊരുരു പ്രകോപനവും ഉണ്ടായിരുന്നില്ല. നിലത്തിരിക്കുന്ന, യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുന്നതാണ് പുറത്തു വന്ന വീഡിയോയില്‍ൽ കാണാനാവുന്നത് എന്നാല്‍ യാത്രക്കാരനെ അതിനു, മുമ്പും പൊലീസ് നിരന്തരം മര്‍ദ്ദിച്ചിരുന്നുന്നു. യാത്രക്കാരന്‍ അടിയേറ്റ് നിലത്തു വീഴുകയായിരുന്നു. അതിനു ശേഷമാണ് ചവിട്ടേറ്റത്.

പൊലീസുകാരനെ ഞങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ൾ അത് കേട്ടില്ല. വ്യക്തിവൈരാഗ്യമുള്ളത് പോലെ യാത്രക്കാരനെ മര്‍ദ്ദിച്ചു. യാത്രക്കാരനെ വടകരയില്‍ ഇറക്കി വിട്ട ശേഷം, പൊലീസുകാരന്‍ തിരിച്ചു വന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെയും, പോവുമെന്നൊക്കെ പറഞ്ഞ് ഒരു പ്രസംഗം തന്നെ നടത്തിയാണ് ഇയാള്‍ പോയതെന്നും യാത്രക്കാരന്‍ പറയുന്നു.

മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പർ കമ്പാർട്മെന്റിൽ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട്, പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ മറുപടി നൽകി. കൈയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ, ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാൾ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. യാത്രക്കാരന്റെ നെഞ്ചിനാണ്, ചവിട്ടേറ്റത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്ഐ പ്രമോദിന്റെ വാദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക, മാത്രമാണ് ചെയ്തതെന്ന് ഇയാൾ പറയുന്നു.