കറുകച്ചാലിൽ ഭാര്യ ഭർത്താക്കൻമാരെ ലൈഗിക ബന്ധത്തിനായി പരസ്പരം കൈമാറുന്ന വൻസംഘം പോലീസ് പിടിയിലായി. ചങ്ങനാശ്ശേരിക്കാരിയായ വീട്ടമ്മ കങ്ങഴ സ്വദേശിയായ ഭർത്താവിനെതിരെ നൽകിയ പരാതിയിലാണ് 5 പേർ പിടിയിലായത്.
കോട്ടയം ആലപ്പുഴ എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളാണിവർ. വാട്സ് ആപ് ടെലിഗ്രാം മെസഞ്ചർ ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇടപാടുകൾ. കപ്പിൾ മീറ്റ് ,മീറ്റപ്പ് കേരള എന്നീ പേരുകളിൽ ഗ്രൂപ്പുണ്ടാക്കിയാണ് പ്രവർത്തനം. ആയിരക്കണക്കിന് മെമ്പർമാരുള്ള ഗ്രൂപ്പിൽ വിഐപികളും, വിദേശികളും ഉണ്ട്.സമൂഹത്തിലെ ഉന്നതരടക്കമുള്ളവർ സംഘത്തിലുണ്ടെന്നും പ്രതികളുടെ ഫോണുകൾ കേന്ദ്രീകരിച്ച്, സംസ്ഥാനവ്യാപാകമായ അന്വേഷണം നടത്തുമെന്നും ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ, പറഞ്ഞു. ഭർത്താവിന്റെ സമ്മതപ്രകാരം ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി, പീഡിപ്പിച്ചതിനുമാണ്, നാലുപേർക്കെതിരേ കേസെടുത്തത്. തിങ്കളാഴ്ച തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.