Type Here to Get Search Results !

കോടികളുടെ വൈഡൂര്യ ഖനനം മുട്ടിൽ വനംകൊള്ള പോലെ ആവിയാക്കാനുള്ള നീക്കവുമായി കൊള്ളസംഘം

കോടികളുടെ വൈഡൂര്യ ഖനനം മുട്ടിൽ വനംകൊള്ള പോലെ ആവിയാക്കാനുള്ള നീക്കവുമായി കൊള്ളസംഘം

തിരുവനന്തപുരം പാലോട് മണച്ചാലയിലെ വനാന്തരത്തിലെ വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ചു വനംവകുപ്പ്. ഇത്രയും തെളിവുകളുള്ള ഗുരുതരമായ യ കുറ്റകൃത്യം നടന്നിട്ടും വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അനങ്ങാപ്പാററ നയം സ്വീകരിക്കുന്നു. വനം വകുപ്പിലെ ചിലർക്കു ഇതിൽ വ്യക്തമായി പങ്കുണ്ട്, അതു പുറത്തു വരാതിരിക്കാനാണ് ഇടപെടലുകൾ നടന്നത്, അതുകൊണ്ടാണു അന്വേഷണം എങ്ങുമെത്താതെ നിലച്ചതെന്നും വ്യാപക ആക്ഷേപമുണ്ട്. ഡിറ്റനേറ്റർ കണ്ടെത്തിയതിന്റെ കേസ് പൊലീസ് തെളിയിക്കാൻ തയ്യാറാകുന്നില്ല.



പ്രതികളെ സംബന്ധിച്ചു കൃത്യമായ സൂചനകൾ ലഭിച്ചിട്ടും കൂടുതൽ തെളിവ് കാത്തിരിക്കുകയാണെന്നു വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. വന്യമൃഗങ്ങളുള്ള അപകടവും സാഹസികതയും നിറ‍ഞ്ഞ വനത്തിൽ കിലോമീറ്ററുകൾ കാൽനട താണ്ടി എത്തുകയും ദിവസങ്ങളോളം തമ്പടിച്ചു, ഖനനം നടത്താനും ആരാണു, ഒത്താശ ചെയ്തതെന്നു പോലും കണ്ടെത്താൻ അന്വേഷണ, സംഘം തയാറാവുന്നില്ല. വനം വകുപ്പിലെ ചിലരെങ്കിലും അറിയാതെ ഇത്തരം ഖനനം, നടക്കുമോ എന്നാണു ഉയരുന്ന പ്രധാന ചോദ്യം. മുൻപ് വൈഡൂര്യ ഖനനം നടന്നതിനെ, തുടർന്നാണു മണച്ചാല ക്ഷേത്രത്തിനു സമീപം ക്യാംപ് ഷെഡ് നിർമിച്ചു രാത്രിയും പകലും ഷിഫ്റ്റ്, സംവിധാനത്തിൽ വനപാലകരെ നിയോഗിച്ചത്.ഇവിടുത്തെ ഒരു ക്ഷേത്രത്തിൽ മാസത്തിലൊരിക്കൽ മാത്രം പൂജ നടത്താൻ വരുന്ന പൂജാരിയെ പോലും, ക്യാംപ് ഷെഡിലെ സന്ദർശക റജിസ്റ്ററിൽ ഒപ്പു വെച്ചതിനു ശേഷമാണു കടത്തു വിടുന്നത് എന്നിരിക്കെ ക്യാംപ്, ഷെഡിലെ ആ കാവലിനെ മാസങ്ങളോളം മരവിപ്പിച്ചത് ഈ ഖനനത്തിനു വേണ്ടിയാണെന്നും, പറയുന്നു. ഒരു വർഷത്തിനു മുന്നേ തന്നെ ഖനനത്തിനുള്ള മുന്നൊരുക്കങ്ങൾ, തുടങ്ങിയതായും അന്നത്തെ ചില ഉദ്യോഗസ്ഥരുടെ നടപടികൾ പരിശോധിക്കണമെന്നും ആവശ്യമുണ്ട്.


വ്യക്തമായ തെളിവുകളാണു അന്വേഷണ, ഏജൻസികൾക്കു ലഭിച്ചത്. ഖനനത്തിനു സമീപം പാചകം വരെ നടത്തിയതിൻെറ ചാരവും, കത്തിയ വിറകുകളും, അടുപ്പും, ഒക്കെയുണ്ട്. വലിയ തോതിൽ ഡിറ്റനേറ്ററുകളും പശയും പരിസരത്തു തന്നെ വച്ചിട്ടു പോയത് ആരുടെയെങ്കിലും ഉറപ്പിലാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഒട്ടേറെ ഖനന ഉപകരണങ്ങൾ ഇവിടെ നിന്നു വനം വകുപ്പും പൊലീസും കണ്ടെടുത്തിട്ടും അന്വേഷണമില്ല. പഴയ ഖനനം എന്നു വരുത്തി കേസ് എഴുതി തള്ളാനുള്ള നീക്കത്തിലാണ് സർക്കാർ. പാറ പൊട്ടിച്ചു മാറ്റി വ്യാപകമായി വൈഡൂര്യം ഖനനം ചെയ്തിട്ടുണ്ട് ഇതിൻ്റെ തെളിവായി അഭ്രം നിറഞ്ഞ കല്ലുകൾ കുഴിക്കു ചുറ്റുമുണ്ട്. മുട്ടിൽ മരംമുറി കേസ്സുപോലെ ഇതും ആവിയാകും എന്നതിൽ സംശയമില്ല.