Type Here to Get Search Results !

കേരളത്തിന് വേണ്ടത് മാലുകളോ സ്പീഡ് റെയിലുകളോ അല്ല മറിച്ച് ഉൽപ്പാദനം നടത്തുന്ന ഫാക്ടറികളും കമ്പനികളുമാണ്;കുറിപ്പ്

കേരളത്തിന് വേണ്ടത് മാലുകളോ സ്പീഡ് റെയിലുകളോ അല്ല മറിച്ച് ഉൽപ്പാദനം നടത്തുന്ന ഫാക്ടറികളും കമ്പനികളുമാണ് Lulu mall CPM citu twenty20  20twenty oiop

വേണ്ടത് തൊഴിൽ ശാലകളോ മാലുകളോ ?

കേരളത്തിന് വേണ്ടത് മാലുകളോ സ്പീഡ് റെയിലുകളോ അല്ല മറിച്ച് ഉൽപ്പാദനം നടത്തുന്ന ഫാക്ടറികളും കമ്പനികളുമാണ്.....

 ചിലവഴിക്കുവാൻ നിങ്ങൾക്ക് പണമുണ്ടെങ്കിൽ മാളുകളിൽ പോകാം, സാധനങ്ങൾ വാങ്ങാം, സമയം ഉല്ലാസമായി  ചെലവഴിക്കാം... അപ്പോൾ പണം ഇല്ലെങ്കിൽ എന്തു ചെയ്യും...? പണം ഉണ്ടാവണമെങ്കിൽ തൊഴിൽ വേണം.. തൊഴിൽ ഉണ്ടാവണമെങ്കിൽ തൊഴിൽ ശാലകൾ വേണം... തൊഴിൽ  ശാലകൾ വേണമെങ്കിൽ അതിന് അനുകൂലമായ ഘടകങ്ങൾ വേണം... എന്താണ് അനുകൂലമായ ഘടകങ്ങൾ.... ധാരാളം പണം ഇൻവെസ്റ്റ് ചെയ്ത് ഫാക്ടറികൾ സ്ഥാപിച്ച് തങ്ങളുടെ പ്രോഡക്റ്റുകൾ ഇവിടെ ഉൽപ്പാദിപ്പിക്കുവാൻ വിദഗ്ധ തൊഴിലാളികൾ,നല്ല  റോഡുകൾ, പോർട്ടുകൾ ഏർപോർട്ട്കൾ, മുടങ്ങാതെ കിട്ടുന്ന  വൈദ്യുതി, വെള്ളം ഇവയാണ് പ്രധാനമായവ. എന്നാൽ ഇതിലും അതിപ്രധാനമായ മറ്റൊരു കാര്യമുണ്ട്. ഏതൊരാളും തങ്ങളുടെ പണം ഇവിടെ ഇൻവെസ്റ്റ് ചെയ്താൽ അവരുടെ ബിസിനസ് മുന്നോട്ടു ചെയ്യുവാൻ അനുകൂലമായ രാഷ്ട്രീയ ഘടകങ്ങൾ ഉണ്ടോയെന്നത് ഏത് ഇൻവെസ്റ്ററിന്റെയും പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ്...


കേരളത്തിലെ കമ്മ്യൂണിസം ഉഴുതുമറിച്ച മനുഷ്യരുടെ മനസ്സിൽ ഇൻവെസ്റ്റർ ഒരു "ബൂർഷ്വായാണ്". അവർ തൊഴിലാളികളെ എപ്പോഴും പിഴിഞ്ഞ് ആണ് പണം ഉണ്ടാക്കുന്നത് എന്നും.. തൊഴിലാളികൾക്ക് അവർ ചോദിക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കണം എന്നുമാണ് കേരളത്തിലുള്ള സാധാരണക്കാരുടെ മനസ്സിലേക്ക് കയറ്റി വിട്ടിരിക്കുന്ന ചിന്ത. അങ്ങനെ സംഭവിച്ചില്ല എങ്കിൽ  എങ്കിൽ ഉടനെ കൊടി ആയി.. സമരമായി  ഉപരോധം ആയി... തൊഴിലാളിസമരം ആയി...

ഇങ്ങനെ അടക്കപ്പെട്ട കമ്പനികളുടെ ശവപ്പറമ്പാണ് കേരളം... അമ്പലക്കാളയെ പോലെ ആരെയും കുത്താൻ നടക്കുന്ന കുറേ യൂണിയൻ നേതാക്കളാണ് ഈ നാടിന്റെ ശാപം... (ഉദാ: KSRTC ഈ ഗതി ആയതിന്റെ പിന്നിൽ യൂണിയൻ നേതാക്കൾ മാത്രമാണ്.) ഇങ്ങനെ അടയ്ക്കപ്പെട്ട കമ്പനികളിലെ  തൊഴിലാളികൾ വഴിയാധാരം ആവുകയും ആത്മഹത്യയിൽ വരെ അഭയംതേടിയ നൂറുകണക്കിന് കേസുകൾ ആണ് കേരളത്തിലുള്ളത്... ഈ സംസ്കാരം മാറിയേ മതിയാവൂ... രാഷ്ട്രീയക്കാർക്ക് ഈ സംസ്കാരം മാറിയാലും ഇല്ലെങ്കിലും അവർക്ക് ഒരു കുഴപ്പവുമില്ല... കാരണം അവർ അധികാരസ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അവർക്കും അവരുടെ അനേകം തലമുറകൾക്കും വേണ്ടി ഉള്ളത് മോഷ്ടിച്ച് സമ്പാദിക്കുന്നു. എന്നാൽ സാധാരണ പൗരൻ ഇത്തരം മലീമസമായ തൊഴിൽ സംസ്കാരത്തിന് ഇരകളായി... കേരളത്തിലേക്ക് മുതൽ മുടക്കുവാൻ ആരും വരാത്ത സാഹചര്യത്തിൽ തൊഴിലന്വേഷകർ ആയി പുറത്തേക്കു പോകുന്നു... അതിനും സാധിക്കാത്തവർ നാട്ടിൽ അലഞ്ഞു നടക്കുന്നു അതുകൊണ്ട് ഈ സംസ്കാരം മാറ്റിയേ മതിയാകൂ യുള്ളൂ...


തൊഴിൽദായകനെ ആട്ടിയോടിക്കുന്ന  മലയാളിയുടെ സംസ്കാരവും ഈ നാട്ടിലെ  അധമൻമാരായ രാഷ്ട്രീയക്കാരും മാറിയെങ്കിലെ മാന്യമായ ഒരു തൊഴിൽ സംസ്കാരം രൂപപ്പെടുകയുള്ളൂ....

അതുകൊണ്ട് ഇവിടെ മാളുകൾ വന്നാൽ കുറച്ചു കമ്പനികളുടെ പ്രോഡക്റ്റ് ഇവിടെ വിറ്റഴിക്കാം എന്നല്ലാതെ സംസ്ഥാനത്ത് ഒരു പ്രയോജനവുമില്ല...

ഇവിടെ തൊഴിൽ സംസ്കാരം മാറണമെങ്കിൽ ശക്തമായ ജനവികാരവും ഉത്തരവാദിത്വമുള്ള നേതാക്കളും ഉണ്ടാവണം.. കേരളത്തിലേക്കു ലഭിക്കേണ്ടിയിരുന്ന നാൽപതിനായിരത്തോളം തൊഴിലവസരങ്ങളാണ്  ചില സ്വാർത്ഥ  രാഷ്ട്രീയ താല്പര്യക്കാരുടെ യും അവരുടെ  ഉദ്യോഗസ്ഥരുടെയും ശല്യം മൂലം തെലുങ്കാന യിലേക്ക് പോയത്.... അതുകൊണ്ട് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഫാക്ടറികളും തൊഴിൽ ശാലകളും ഉൽപ്പാദന രംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടാക്കിയില്ല എങ്കിൽ അടുത്ത ഒരു പത്തുവർഷത്തിനുള്ളിൽ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ജീവിക്കുവാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകും എന്നുള്ളതാണ് സത്യം.... അതുകൊണ്ട് മാലുകൾ അല്ല  നമുക്ക് ആവശ്യം... തൊഴിൽ ശാലകളും ഫാക്ടറികളും ഉൽപാദകരും വൻകിട നിക്ഷേപം നടത്തുവാനുള്ള സാഹചര്യങ്ങളും അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളും ഒരുക്കുകയാണ് ആവശ്യം.... അതിനു വേണ്ടി ശക്തമായ ജന മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടാവേണ്ടത്. 74 വർഷമായി ഭരിച്ചു മുടിച്ച സംസ്കാരം മാറ്റിയെഴുതിയ മതിയാവുകയുള്ളൂ... അതെ നമുക്ക് ചിന്തിക്കാം നല്ല ഒരു  നാളെക്കായി... ഒന്നായി കൈകോർക്കാം...

ബ്ലെസ്സൺ ജി