കോവിഡ് പ്രതിസന്ധിയിൽ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിൽ സ്ഥാപനം നടത്തിവന്ന യുവാവ് തൂങ്ങി മരിച്ചു.കൂട്ടിക്കൽ ടൗണിലെ സ്വന്തം സ്ഥാപനത്തിനുള്ളിൽ ബുധനാഴ്ചയാണ് വെട്ടിക്കാനം കാഞ്ഞിരം കാട്ടിൽ ജോബിൻ തോമസിനെ (39) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വെട്ടിക്കാനം ആറ്റോരം കോളനിയിൽ താമസിച്ചിരുന്ന ജോബിൻ്റെ വീട് പ്രളയത്തിൽ തകർന്നിരുന്നു. ഇതേതുടർന്ന് ഇവരുടെ കുടുംബം കുറച്ചു നാളായി പൊൻകുന്നത്ത് താമസിച്ചു വരികയായിരുന്നു. കോവിഡ് രൂക്ഷമായി ജോലിയില്ലാതായതിലെ മനോവിഷമത്തിൽ കുറച്ചുനാളായി ജോബിൻ വീട്ടിൽ പോകാതെ സ്ഥാപനത്തിനുള്ളിൽ തന്നെയാണ് കഴിഞ്ഞു വന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമാർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കോവിഡ് പ്രതിസന്ധിയിൽ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിൽ സ്ഥാപനം നടത്തിവന്ന യുവാവ് തൂങ്ങി മരിച്ചു
Thursday, January 27, 2022