Type Here to Get Search Results !

രാഗേഷിന് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തിൽ പിഎച്ച്ഡി


പട്ടിണിയെയും കഷ്ടപ്പാടിനെയും അതിജീവിച്ച് പഠനവഴിയില്‍ മുന്നേറിയ കാഞ്ഞങ്ങാട് അത്തിക്കോത്ത് കോളനിയിലെ എ.വി.രാഗേഷ് ഡോക്ടറേറ്റ് നേടി. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് തത്വശാസ്ത്രത്തിലാണ് പിഎച്ച്ഡി നേടിയത്.  


മടിക്കൈ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടുവരെ പഠിച്ചു. തുടര്‍ന്ന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദം നേടി. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും സ്വന്തമാക്കി. തുടര്‍ന്നാണ് അവിടെ ഗവേഷണത്തിന് ചേര്‍ന്നത്.  

മാവിലന്‍ സമുദായത്തില്‍പ്പെട്ട എം.കണ്ണന്റെയും എ.മാധവിയുടെയും മൂന്ന് മക്കളിലൊരാളാണ് രാഗേഷ്.