Type Here to Get Search Results !

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ ; പരിചയപ്പെട്ടത് ഇൻസ്റ്റ ഗ്രാമിലൂടെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ ; പരിചയപ്പെട്ടത് ഇൻസ്റ്റ ഗ്രാമിലൂടെ

കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാക്കളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻവീട് അൻവർഷാ(22) ആണ് ഇന്ന് അറസ്റ്റിലായത്. ഈ കേസിൽ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടൻ, കൽകൂന്തൽ സ്വദേശി രാജേഷ്, എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.പെൺകുട്ടി പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ്, അൻവർഷായെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയെ ശാരീരികമായി, ഉപദ്രവിച്ചിരുന്നു. ശല്യം തുടർന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട്, പെൺകുട്ടി ഇക്കാര്യം പറഞ്ഞു. തുടർന്ന് ശ്രീക്കുട്ടൻ അൻവർഷായെ, ഭീഷണിപ്പെടുത്തിയതോടെ ശല്യം നിലച്ചു.


അതിന്റെ പേരിൽ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശ്രീക്കുട്ടൻ, സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനത്തിനിരയാക്കുകയായിരുന്നു. കേസിൽ ശ്രീക്കുട്ടനെയും, സുഹൃത്ത് രാജേഷിനെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടി.അടൂരിലായിരുന്ന അൻവർഷാ, നെടുങ്കണ്ടത്ത് എത്തിയതായി സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ പോലീസ് ഇയാളെ, കഴിഞ്ഞ ദിവസം പിടികൂടി.ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ, വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്‌ഐ കെ, ദിലീപ്കുമാർ, എഎസ്‌ഐ കെസി ഹരികുമാർ, എസ്‌സിപിഒ സന്തോഷ്‌കുമാർ, സിപിഒമാരായ പ്രശാന്ത് മാത്യു, സതീഷ്, അരുൺ, എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.