വിജിലൻസിനെ കണ്ട് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥൻ ഇറങ്ങി ഓടി രക്ഷപ്പെട്ടു.പാലക്കാട് വാളയാറിലെ മോട്ടോർ വാഹന വകുപ്പിൻ്റെ ചെക്പോസ്റ്റിലാണ് സംഭവം. വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ 67000 രൂപ പിടിച്ചെടുത്തു. എത്തിയത് വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായതോടെ ഒരു എഎംവിഐ ഓടി കാട്ടിൽ കയറി രക്ഷപ്പെട്ടു മറ്റൊരാൾ സമീപത്തെ ആശുപത്രിയിൽ അഡ്മിറ്റായി ലീവിലായിരുന്നുവെന്ന് തെളിയിക്കാൻ രേഖയുണ്ടാക്കി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതാണ് പതിവ്. വലിയ അളവിൽ ഓറഞ്ചും ,ആപ്പിളും എടുത്ത് മറിച്ചുവിൽക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇങ്ങനെ നൽകാത്തവരെ പരിശോധനയുടെ പേരിൽ മണിക്കൂറുകളോളം ചെക്പോസ്റ്റിൽ പിടിച്ചിടാറുണ്ട്. തണ്ണി മത്തൻ ഓഫീസിൽ എത്തിച്ചു നൽകുന്നതിൻ്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സർക്കാർ നടപടികളെ ഒട്ടുമേ പേടിയില്ലാത്ത ഇവരുടെ പിൻബലം സംരക്ഷണം നൽകുന്ന യൂണിയൻ നേതാക്കളാണ്