Type Here to Get Search Results !

പാൽ ലിറ്ററിന് അഞ്ചു രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ

പാൽ ലിറ്ററിന് അഞ്ചു രൂപ വില വർധന ആവശ്യപ്പെട്ട് മിൽമ
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ നട്ടം തിരിയുന്ന മലയാളികള്‍ക്ക് വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മിൽമയുടെ ആവശ്യം. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.