Type Here to Get Search Results !

തിരുവനന്തപുരം നെടുമങ്ങാട് ഏഴാം ക്ലാസ് വിദ്യാർത്ഥി കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

നെടുമങ്ങാട് പുതുക്കുളങ്ങരയിൽ ഏഴാം ക്ലാസുകാരൻ കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കുറുങ്ങണംകോട് പെരിഞ്ചിറ തോട്ടരികത്തുവീട്ടിൽ സിന്ധുവിന്റെ മകൻ സൂരജ് (13) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കളിക്കുമ്പോൾ അബദ്ധത്തിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കളിച്ചു കൊണ്ട് നിന്ന സൂരജ് കയർ കഴുത്തിൽ കുരുങ്ങി പിടയുന്നത് കണ്ട അമ്മൂമ്മ പുഷ്പ ഓടിച്ചെന്നു കയർ മുറിച്ചിട്ടു. ഇതിനിടയിൽ ഇവർ കാൽ വഴുതി സമീപത്തെ കുഴിയിൽ വീണു. ഇവർക്കും പരിക്കേറ്റു. രണ്ടു പേരെയും ഉടൻ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജ് മരിച്ചിരുന്നു. സാരമായി പരിക്കേറ്റ അമ്മൂമ്മ പുഷ്പയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സൂരജ് മാണിക്കപുരം സെന്റ് തെരെസാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.