തിരുവനന്തപുരത്ത് എട്ടുമാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു ;കാരണം ഭർത്താവിൻ്റെ അമിത മദ്യപാനമെന്ന് ബന്ധുക്കൾ
Monday, March 14, 2022
തിരുവനന്തപുരം കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ചത്.ഏഴു മാസം ഗർഭിണിയായ ഭാഗ്യ ഭർത്താവിന്റെ അമിത മദ്യപാനത്തിലും ഉപദ്രവത്തിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് അയൽവാസികൾ പറയുന്നു.ഞായറാഴ്ച വെകീട്ട് നാല് മണിയോടെയാണ് ഏട്ടുമാസം ഗർഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുകളുമൊത്ത് ഭർത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. പോലീസ് കേസ്സെടുത്തു.