Type Here to Get Search Results !

CPI എതിര്‍ത്താല്‍ കെ റെയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് ബിനോയ്

Krail പദ്ധതി ഉപേക്ഷിക്കുകയോ, നിര്‍ത്തിവയ്കുകയോ വേണമെന്ന ആവശ്യം ശക്തമാകുന്നു.കാനം രാജേന്ദ്രന് ശേഷം CPI യുടെ സംസ്ഥാന സെക്രട്ടറിയാകുമെന്ന് കരുതപ്പെടുന്ന Binoy Vishwam തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ മറന്ന് കൊണ്ടുള്ള വികസനം വിനാശമാണെന്നുള്ള നിലപാട് എടുത്തതോടെയാണ് കെ റെയിലിന്റെ പേരില്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പായത്. CPI സംസ്ഥാന സെക്രട്ടറി Kanam Rajendran കെ റെയില്‍ അടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഒപ്പമാണ്.കാനം രാജേന്ദ്രന്റെ എതിര്‍ ഗ്രൂപ്പിനെ നയിക്കുന്ന ബിനോയ് വിശ്വമാകട്ടെ പരിസ്ഥിതിയെ മറന്ന് കൊണ്ടുള്ള വികസനം പാടില്ലന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നയാളുമാണ്. അത് കൊണ്ട് തന്നെ അദ്ദേഹം കെ റെയിലിനെ അനുകൂലിക്കുന്നുമില്ല.


പിണറായി വിജയനൊപ്പം കാനം രാജേന്ദ്രനും കെ റെയിലിന് അനുകൂലമായി നിന്നതോടെയാണ് സര്‍ക്കാര്‍ Krail മുന്നോട്ട് കൊണ്ടുപോകാന്‍ തിരുമാനിച്ചത്.പിണറായിയുടെ എല്ലാ നീക്കങ്ങള്‍ക്കും Kanam Rajendran പിന്തുണ നല്‍കുന്നു എന്നും അത് CPI യുടെ വ്യക്തിത്വം നശിപ്പിക്കുമെന്നും CPI യിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം കാനം രാജേന്ദ്രന് എതിരെ നില്‍ക്കാന്‍ കഴിയുന്ന അവസ്ഥലായിരുന്നില്ല അവരാരും.എന്നാല്‍ കെ റെയിലിന്റെ കാര്യത്തില്‍ ബിനോയ് വിശ്വം അടക്കമുള്ള CPI നേതാക്കളുടെ നിലപാടിനോട് Kanam Rajendran യോജിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ കെ റെയിലിന്റെ കാര്യം അനിശ്ചിതത്വത്തിലാകും.


കാനം രാജേന്ദ്രന്‍ വിഭാഗത്തിനെതിരെ ശക്തി സംഭരിക്കുന്ന ബിനോയ് വിശ്വത്തിന് Thrikkakara തോല്‍വിയും കെ റെയിലും മികച്ച ആയുധമാണ് നല്‍കിയിരിക്കുന്നത്. Krail വേണ്ടാ എന്ന് CPI തിരുമാനിച്ചാല്‍ പിന്നെ പദ്ധതി നടക്കുന്ന കാര്യം സംശയമാണ്.ഇത് പിണറായിയെയും ഭയപ്പെടുത്തുന്നുണ്ട്. CPI യുടെ എതിര്‍പ്പ് കെ റെയിലിന്റെ ഭാവി തിരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്. CPM ല്‍ തന്നെ ഒരു വിഭാഗത്തിന് കെ റെയിലിനോട് എതിര്‍പ്പുണ്ടെങ്കിലും പിണറായിയുടെ അപ്രീതിയോര്‍ത്ത് അവരും മിണ്ടാതെ ഇരിക്കുകയാണ്.