ജയ് ഭീം എന്ന് വിളിച്ചപ്പോള്‍ പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന മണലൂര്‍ MLA മുരളി പെരുനല്ലിയുടെ പരാമര്‍ശത്തില്‍ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം.ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് മുരളി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.സജി ചെറിയാന്റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില‘ജയ് ഭീം’എന്ന് വിളിച്ചിരുന്നു.ഈ സമയത്ത്,പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി MLA തിരിച്ച് ചോദിച്ചതാണ് ബഹളത്തിനിടയാക്കിയത്.അംബേദ്ക്കറ അപമാനിച്ച മുരളി പെരുനല്ലി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് MLA വിശദീകരിച്ചെങ്കിലും ബഹളം തുടര്‍ന്നു. പരിശോധിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കുമെന്ന് ചെയര്‍ പറഞ്ഞതോടെയാണ് ബഹളം ശമിച്ചത്.