മിനിറ്റുകളോളം കഴുത്തില്‍ ഞെക്കിപ്പിടിച്ചു.പിന്നീട് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഞെരുക്കി.തലയ്ക്ക് അടിയ്ക്കാന്‍ ശ്രമിക്കവേ താന്‍ ബഹളം വെച്ചു.ഇത് കേട്ട് മറ്റ് പൊലീസുകാര്‍ എത്തിയാണ് എസ്‌ഐയുടെ കൈയ്യില്‍ നിന്ന് പിടിച്ച് മാറ്റിയതെന്നും അജിത് പറഞ്ഞു.കഴുത്തിന് പരിക്കേറ്റ അജിത്തിനെ ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം അയല്‍വാസിയെ ഭീഷണിപ്പെടുത്തിയെന്ന പാരതിയെ തുടര്‍ന്ന് യുവാവിന്റെ ബന്ധുവിന് എതിരെ പൊലീസ് കേസെടുത്തു.എസ്സിഎസ്ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴയിൽ പരാതി നല്‍കാനെത്തിയ യുവാവിനെ എസ്ഐ മര്‍ദ്ദിച്ചെന്ന് പരാതി
Friday, July 29, 2022
ആലപ്പുഴയില്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിനെ SI മര്‍ദ്ദിച്ചെന്ന് പരാതി.ഹരിപ്പാട് വീയപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം.SI സാമുവല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.സംഭവത്തില്‍ അന്വേഷണം നടത്താന്‍ കായംകുളം DYSP ഉത്തരവിട്ടു.SI ഉള്‍പ്പെടെയുള്ള പൊലീസുകാരുടെ മൊഴിയെടുക്കും.പരാതിയുടെ കൈപറ്റ് രശീത് ചോദിച്ചപ്പോള്‍ എസ്ഐ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി അജിത് പി വര്‍ഗീസാണ് പരാതി നല്‍കിയത്.മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 25നാണ് സംഭവം.പിതാവിന്റെ സഹോദരനെ അയല്‍വാസി മര്‍ദ്ദിച്ചെന്നാരോപിച്ച് ഈ മാസം 24ന് അജിത് വര്‍ഗീസ് വീയപുരം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.25ന് ഇതിന്റെ കൈപ്പറ്റ് രശീത് ചോദിച്ച് ചെന്നപ്പോഴായിരുന്നു മര്‍ദ്ദിച്ചത്.