ഡോ ബിജുവിന്റെ കുറിപ്പ്
ജയ് ഭീം എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയില്‍ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകള്‍ ജനപ്രതിനിധികള്‍ ആകുന്ന ഒരു നാടായി മാറിയിരുക്കുന്നു കേരളം. വിവരമില്ലായ്മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് മുരളി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.സജി ചെറിയാന്റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില‘ജയ് ഭീം’എന്ന് വിളിച്ചിരുന്നു.ഈ സമയത്ത്,പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി MLA തിരിച്ച് ചോദിച്ചതാണ് ബഹളത്തിനിടയാക്കിയത്.അംബേദ്ക്കറ അപമാനിച്ച മുരളി പെരുനല്ലി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് MLA വിശദീകരിച്ചെങ്കിലും ബഹളം തുടര്‍ന്നു.പരിശോധിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കുമെന്ന് ചെയര്‍ പറഞ്ഞതോടെയാണ് ബഹളം ശമിച്ചത്.