Type Here to Get Search Results !

കരിമീൻ ഒരു ചെറിയ മീനല്ല ; കേരളത്തിലെ വ്യവസായങ്ങൾ പൂട്ടിയ കാരണഭൂതൻ കുറിപ്പ്

കരിമീൻ ഒരു ചെറിയ മീനല്ല ... എല്ലാറ്റിനെയും വിഴുങ്ങുന്ന തിമിംഗലമാണ്

CPM karim Ilamaram karim citu ഇളമരം കരീം സിഐടിയു
EMS നമ്പൂതിരിപ്പാട് മുഖ്യമന്ത്രി ആയിരുന്ന കാലത്ത്‌ മൂപ്പര് ബൂർഷാ ബിർളയോട് കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ അപേക്ഷിക്കുന്നു.


ബിർള കോഴിക്കോട് മാവൂരിൽ ഒരു ഫാക്റ്ററി തുറക്കുന്നു.


3000 പേർക്ക് നേരിട്ടും അതിലിരട്ടി ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നു.


കനത്ത ശമ്പളം, മറ്റു ആനുകൂല്യങ്ങൾ, ഗ്രാസിമിൽ ആണ് ജോലി എന്ന് പറഞ്ഞാൽ അവന് സമൂഹത്തിൽ നിലയും  വിലയും.


സർക്കാരിന് വൻ നികുതിവരുമാനം.


ഇത്തിരിപ്പോന്ന മാവൂര് അങ്ങാടി ചെറിയൊരു ടൗൺഷിപ്പായി മാറുന്നു.


അങ്ങനെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ പോവുമ്പോഴാണ് വിയർപ്പിൻ്റെ അസുഖമുള്ള പക്ഷെ നന്നായി കുത്തി തിരുപ്പ് സംസാരം വശമുള്ള ഒരു കരിമീൻ അവിടെ ജോലിക്ക് കയറുന്നത്.


ആ പാഴ്മരം ജോലി ചെയ്യാതെ ശമ്പളവും ,വേണ്ടപ്പെട്ടവർക്ക് അവിടെ ജോലി നൽകണമെന്നും ആവശ്യപ്പെടുന്നു മുതലാളി സമ്മതിക്കാതായതോടെ യൂണിയൻ തുടങ്ങി നേതാവാകുന്നു, തൊഴിലാളികളെ പിരി കേറ്റി സമരം തുടങ്ങുന്നു.


വർഷങ്ങൾ നീണ്ട സമരം, ചർച്ചകൾ,അങ്ങനെ കമ്പനിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു.


അവസാനം ബിർളാ മുതലാളി കമ്പനി പൂട്ടിക്കെട്ടുന്നു.


പതിനായിരത്തോളം തൊഴിലാളികൾ വഴിയാധാരമാവുന്നു.തൊഴിൽ നഷ്ടപ്പെടുത്തിയവനെ കാലെവാരി നിലത്തടിക്കുകയല്ല ആ മണ്ടൻ തൊഴിലാളികൾ ചെയ്തത് കാരണം അടിമ രോഗം എന്നത് അവരുടെ തലച്ചോറിനെ വരെ ബാധിച്ചിരുന്നു.കമ്പനി വന്നതോടെ പാർട്ടി പരിപാടിക്ക് വരാത്ത പാർട്ടിക്ക് ശക്തിയില്ലാത്ത സ്ഥലത്ത് തൊഴിലില്ലാത്ത തൊഴിലാളികളെ അടിമകളായി ലഭിക്കുന്നു


അതിന് ശേഷം വ്യവസായികളുടെ പേടിസ്വപ്നമയി മാറിയ അതേ പാഴ്മരം മലബാർ മേഖലയിലെ മറ്റു കമ്പനികളിൽ നിന്നും കപ്പം ചോദിക്കുന്നു, വഴങ്ങാത്തവരെ പൂട്ടിക്കാനുള്ള ശ്രമം തുടങ്ങുന്നു.


ഒട്ടുമിക്ക വ്യവസായങ്ങളും പൂട്ടിയ്ക്കുന്നു ആയുഷ്കാല സമ്പാദ്യം കൊണ്ട് വിദേശത്ത് പോയി പഠിച്ചു വന്ന് ചെറു വ്യവസായങ്ങൾ വരെ തുടങ്ങിയവരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നു. വിജയിക്കുന്നു.


അതിനിടയിൽ ഒട്ടകത്തല വട്ടൻ എന്ന് വിളിക്കുന്ന ഒരു പൊട്ടൻ കൂടി കൂട്ടിനെത്തുന്നു.വ്യവസായങ്ങളും ഫാക്ടറികളും തകർക്കുന്ന ചുമതല കരിമീനിനെയും KSRTC, KSEB പൊതുമേഖല സ്ഥാപനങ്ങൾ സർക്കാർ സംവിധാനങ്ങളെ യൂണിയനിലൂടെ തകർക്കാനുള്ള ചുമതല ഒട്ടകത്തലവട്ടനെയും പാർട്ടി ഏൽപിക്കുന്നു. എല്ലായിടത്തും ശമ്പളം കൂട്ടണമെന്ന് പറയുന്നു കൂലി കൂടിയതോടെ സാധനങ്ങളുടെ വില കൂടുന്നു, മറ്റിടങ്ങളിൽ നിന്ന് തൊഴിലാളികൾ കുറഞ്ഞകൂലിയിൽ വന്ന് പണിയെടുക്കുന്നു അവരെ തടയാതെ തലയെണ്ണി കമ്മീഷൻ വാങ്ങുന്നു പിന്നീട് കരിമീൻ ഒരു തിമിങ്ങലമായി ഒരുപാടങ്ങു വളർന്ന് നിയമസഭയിലും രാജ്യസഭയിലും മറ്റും എത്തുന്നു. ഒട്ടകത്തലയൻ സർക്കാർ ഉദ്യോഗസ്ഥരെ യൂണിയൻ്റെ പിൻബലത്തിൽ കൈക്കൂലിയും പിരിവു മെടുത്ത് നൽകാൻ പഠിപ്പിക്കുന്നു..


വിദ്യാഭ്യാസം അറിവും സാമർത്ഥ്യവുമുള്ള ഉള്ള മലയാളി ഇവിടെ തന്നെ ജോലി ചെയ്ത് രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കാൻ, നേതൃസ്ഥാനങ്ങളിൽ വന്ന് സംസ്ഥാനത്തിൻ്റെയും അതിലൂടെ രാജ്യത്തിൻ്റെയും പുരോഗതിയിൽ പങ്കാളിയാകാതിരിക്കാൻ നാടുവിട്ട് പ്രവാസി  അവസ്ഥയാക്കുന്നു. അതേ സമയം കരിമീൻ തന്നെപ്പോലെ വിയർപ്പിൻ്റെ അസുഖമുള്ളവരെ സംഘടിപ്പിച്ച് പിരിവെടുത്ത് ആ പണത്തിൽ നാട്ടിൽ സുഖിക്കുന്നു.


ഇതാണ് കരിമീൻ ചെറിയ മീനല്ല എന്ന് പറഞ്ഞത്