കോളേജിൽ നിന്ന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി
Wednesday, July 06, 2022
സഹപാഠികളോട് അസുഖമെന്ന് പറഞ്ഞ് വീട്ടിലെത്തിയശേഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി.മണിയൂര്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.എന്‍ജിനീയറിംഗ് കോളേജില്‍നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയിരിക്കുന്നത്.മൊബൈല്‍ഫോണ്‍സന്ദേശം കിട്ടിയ സഹപാഠികള്‍ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയ നിലയിലാണ് നൈസയെ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.