ഫ്രഞ്ച് ബാങ്കായ എഎഫ്ഡി യിൽ നിന്ന് 812 കോടി കടമെടുക്കാൻ മന്ത്രിസഭാ അനുമതി
Friday, July 29, 2022
കടം വീട്ടുന്നതിനോ വരുമാനം കൂട്ടുന്നതിനോ പുതുവഴികൾ തേടുന്നില്ലെങ്കിലും കടമെടുക്കാൻ മിടുക്കൻമാരാണ് നമ്മുടെ ജനപ്രതിനിധികൾ.ഫ്രഞ്ച് ബാങ്കായ എഎഫ്ഡിയിൽ നിന്നു കേരളത്തിന് 100 ദശലക്ഷം യൂറോ (ഏകദേശം 812 കോടി രൂപ) ധനസഹായം സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.റീ-ബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെ കീഴിൽ റസീലിയന്റ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിനായി കോഫിനാൻസ് വ്യവസ്ഥയിലാണ് ഇത്രയും വലിയ തുക സ്വീകരിക്കാൻ അനുമതി നൽകിയത്.ഇതു സംബന്ധിച്ച കരാർ ഒപ്പുവയ്ക്കുന്നതിനു റീ-ബിൽഡ് കേരള ഇൻഷ്യേറ്റീവ് അഡീഷണൽ ചീഫ് സെക്രട്ടറി ആൻഡ് സിഇഒയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.