രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയെയും അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ കാണാതെ പോകരുതെന്ന് നടന്‍ ഹരീഷ് പേരടി.ഫേസ്ബുക്കിലൂടെ ആയിരുന്നു പേരടിയുടെ പ്രതികരണം.അപകടങ്ങളില്‍ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിതെന്നും പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ :
ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്.ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ എതിർപക്ഷത്തുള്ളവർ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീർക്കുന്നവർ.അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്.അസൽ കുളം കുത്തികളായി.അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ്.. കോരന് താഴെയുള്ള കീരനെയും,ചാത്തനെയും, ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ല...അപകടങ്ങളിൽ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്...ജാഗ്രതൈ...