പാലക്കാട് ക്ലാസ്മുറിയിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റി കടിയേൽക്കാത്തത് ഭാഗ്യമായി
Monday, July 25, 2022
പാലക്കാട് ക്ലാസ് മുറിയിൽവെച്ച് ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങിയ പാലക്കാട് മങ്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.കുട്ടിയുടെ ശരീരത്തിൽ കാലിൽ പാമ്പ് കടിയേറ്റതിൻ്റെ പാടുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്.രാവിലെ സ്ക്കൂളിലെത്തിയ നാലാംക്ലാസ് വിദ്യാർത്ഥിനി വാതിൽ തുറന്ന് ക്ലാസിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് സംഭവം.വാതിൽ തുറന്നതോടെ കാലിൽ പാമ്പ് ചുറ്റുകയായിരുന്നു.പേടിച്ച് നിലവിളിച്ച വിദ്യാർത്ഥിനി കാൽ കുടഞ്ഞതോടെ പാമ്പ് കാലിൽ നിന്നും തെറിച്ചു പോയി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും കുട്ടികളും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.