പോലീസ് അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതിനാൽ സ്വപ്തയെ HRDS പിരിച്ചുവിട്ടു
Wednesday, July 06, 2022
പാലക്കാട്സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്വകാര്യ എൻജിഒ ആയ HRDS പിരിച്ചുവിട്ടു.സ്വപ്‌നക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നത് കണക്കിലെടുക്കാണെന്ന് നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവർ വ്യക്തമാക്കുന്നു.പാലക്കാട് ആസ്ഥനമായി പ്രവർത്തിക്കുന്ന HRDS സിൽ സിഎസ്ആർ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നൽകിയത്.തന്റെ പുതിയ തുടക്കമെന്ന് സ്വപ്ന ജോലി കിട്ടിയതിനു പിന്നാലെ പ്രതികരിച്ചിരുന്നു.ഈ തുടക്കമാണ് ഇപ്പോൾ പാതിവഴിയിൽ അവസാനിച്ചത്. സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്ആർഡിഎസ് നിയമന ഉത്തരവ് നൽകിയത്.43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.എന്നാൽ, കമ്പനിയിൽ ജോലിയ്ക്ക് കയറിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത്.സ്വപ്നയ്ക്ക് നിയമസഹായമടക്കം HRDS ഒരുക്കി നൽകുകയും ചെയ്തിരുന്നു. നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്ന കഴിഞ്ഞ ആഴ്ച മുതൽ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു.വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ HRDS ൽ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.