Type Here to Get Search Results !

കേരള ആർട്ടിസാൻസ് അസോസിയേഷൻ (KAA) ആലപ്പുഴ ജില്ലാ സമ്മേളനം

കേരള ആർട്ടിസാൻസ് അസോസിയേഷൻ (KAA) ആലപ്പുഴ ജില്ലാ സമ്മേളനം
തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി നാല് ദശാബ്ദം പിന്നിടുന്ന കേരള ആർട്ടിസാൻസ് അസോസിയേഷൻ്റെ (KAA) ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എകെ പുരുഷോത്തമൻ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് എൻ വിജയൻ തോട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ പി വിജയകുമാർ സ്വാഗതവും സംസ്ഥാന പ്രസിഡൻ്റ കോഴിവിള രവി മുഖ്യ പ്രഭാഷണവും തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പും നടക്കും.ഓഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 9 മുതൽ എൻ കുമാരൻ നഗറിൽ (പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ) വിപുലമായ ചടങ്ങുകളോടെ ആരംഭിക്കും.കഴിഞ്ഞ നാൽപതു വർഷ കാലയളവിൽ കേരളത്തിലെ നിർമ്മാണം തയ്യൽ തൊഴിലാളികളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി രാഷ്ടീയ സാമുദായിക ചിന്തകൾ വെടിഞ്ഞ് തൊഴിലാളി ക്ഷേമം മുൻനിർത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയനാണ് അസോസിയേഷൻ.തൊഴിൽ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം കണ്ടെത്തി അവയ്ക്ക് കൃത്യമായ പരിഹാരം കാണുവാനും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ സമര പോരാട്ടങ്ങളിലൂടെ നേടികൊടുക്കുന്നതിനുമായി അക്ഷീണം പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനാണ് കെഎഎ.കഴിഞ്ഞ കാലങ്ങളിൽ വിവിധ കൂട്ടായ്മകൾ രൂപീകരിച്ച് അസംഘടിതരായ തൊഴിലാളികൾക്ക് വേണ്ടി ശക്തമായ സമരപരിപാടികൾ നടത്തുവാൻ സാധിച്ചു എന്ന ചാരിദാർത്ഥാത്തോടെയാണ് സംഘടന ജില്ലാ സമ്മേളനത്തെ നോക്കി കാണുന്നത്.തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പ്രശ്ന പരിഹാരങ്ങൾക്കായി സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുവാനും, യഥാർത്ഥ തൊഴിലാളികളെ കണ്ടെത്തി സംഘടനയിൽ അംഗമാക്കുവാനും പുതിയൊരു നേതൃത്വത്തിന് രൂപം നൽകുവാനുമാണ് ജില്ലാ സമ്മേളനം ലക്ഷ്യമിടുന്നത്.പ്രസ്തുത സമ്മേളനം വൻപിച്ച വിജയമാക്കുവാൻ എല്ലാ തൊഴിലാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി സംസ്ഥാന അദ്ധ്യക്ഷൻ എകെ പുരുഷോത്തമൻ അറിയിച്ചു.

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ;

1. പെൻഷൻ

2. അവശത പെൻഷൻ

3. കുടുംബപെൻഷൻ

4. വിവാഹ ധനസഹായം

5. പ്രസവ ധനസഹായം

6. സാധാരണ രോഗ ചികിത്സാ സഹായം

6. മാരകരോഗ ചികിത്സാ സഹായം

7. അപകട ചികിത്സാ സഹായം

8. അപകടം മൂലം അവശത അനുഭവിക്കുന്നവർക്കുള്ള സഹായം

9. എസ്എസ്എൽസി പഠന സഹായം

10. ക്യാഷ് അവാർഡ്

11. ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം

12. മെഡിക്കൽ/എഞ്ചിനീയറിങ് കോച്ചിങ്ങിനുള്ള ധനസഹായം

13. മരണാനന്തര ധനസഹായം

14. അപകടമരണ ധനസഹായം

15. മരണാനന്തര ചടങ്ങിന് ധനസഹായം

16. പെൻഷനറുടെ മരണാനന്തര ചടങ്ങിന് ധനസഹായം

17. റീഫണ്ട്

തയ്യൽ തൊഴിലാളി ക്ഷേമനിധി;

1. വിവാഹ ധനസഹായം

2. പ്രസവ ആനുകൂല്യം

3. ചികിത്സാ സഹായം

4. മരണാനന്തര ധനസഹായം

5. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ

6. റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ

7. പെൻഷൻ

8. അവശത പെൻഷൻ

9. കുടുംബപെൻഷൻ

10. അംഗങ്ങൾ അല്ലാത്തവർക്കുള്ള പെൻഷൻ

ക്ഷേമനിധി അംഗത്വ അപേക്ഷ നൽകാൻ;

20 വയസ്സ് പൂർത്തിയായിരിക്കണം (പാസ്പോർട്ട് /എസ്എസ്എൽസി ബുക്കിൻ്റെ കോപ്പി)

റേഷൻ കാർഡ് , ആധാർ കാർഡ് ,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം നിശ്ചിത ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94473 88180