പോലീസ് സംഘം റെയ്ഡിന് വരുന്നത് കണ്ട് എസ്ഐ യായ അനിൽ മതിൽചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇയാളെ പിടികൂടിയത്.ചൂതാട്ടത്തിൽ പോലീസുകാർ അടക്കം പങ്കെടുത്തതിനാൽ സംഭവത്തിൽ പ്രത്യേക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്.പി. കോയിപ്രം ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിച്ചത്.എസ്ഐ അനിലിനെതിരേ പത്തനംതിട്ട എസ്പിയും അനൂപ് കൃഷ്ണനെതിരേ പാലക്കാട് എസ്പിയുമാണ് നടപടിയെടുത്തിരിക്കുന്നത്.
ക്ലബിൽ പണം വച്ച് ചീട്ടുകളിച്ച് പിടിയിലായ പോലീസുകാരനും ഓടിയ രക്ഷപ്പെട്ട എസ്‌ഐയ്ക്കും സസ്‌പെൻഷൻ
Sunday, July 24, 2022
പത്തനംതിട്ട കുമ്പനാട് നാഷണൽ ക്ലബിൽ പണംവെച്ച് ചീട്ടുകളിച്ച കേസിൽ അറസ്റ്റിലായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ.പത്തനംതിട്ട എആർ ക്യാമ്പിലെ എസ്ഐ എസ്കെ അനിൽ, പാലക്കാട് എ ആർ ക്യാമ്പിലെ സിപിഒ അനൂപ് കൃഷ്ണൻ എന്നിവരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പനാട് നാഷണൽ ക്ലബിൽ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം റെയ്ഡ് നടത്തിയത്.സിപിഒ അനൂപ് കൃഷ്ണൻ അടക്കം 12 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷത്തോളം രൂപയും ക്ലബിൽനിന്ന് പിടിച്ചെടുത്തു.