മുതൽ തിരിച്ചടയ്ക്കാക്കാതെ മാസം തോറും കടമെടുത്ത് എടുത്ത കടത്തിൻ്റെ പലിശ നൽകി ശമ്പളവും മറ്റും നൽകി പോകുന്നതായിരുന്നു പതിവ്.സംസ്ഥാനത്തിന്റെ മൊത്തം ജിഡിപി യുടെ മൂന്നര ശതമാനം മാത്രമേ കടമെടുക്കാന്‍ പാടുള്ളു.അങ്ങിനെ നോക്കുമ്പോള്‍ കേരളത്തിന് 32,425 കോടിരൂപയാണ് കടമെടുക്കാവുന്നത്.എന്നാല്‍ ഇത്രയും തുക അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന കമ്പനിയായ സോഷ്യല്‍ സെക്യൂരിറ്റീസ് പെന്‍ഷന്‍ ലിമിറ്റഡും (കെഎസ്എസ്പിഎല്‍) കിഫ്ബിയും എടുത്ത വായ്പകള്‍ സര്‍ക്കാരിന്റെ കടമായി കണക്കാക്കുകയും അത് കുറവുചെയ്തുള്ള പണം മാത്രമേ കടമെടുക്കാന്‍ കഴിയൂ എന്നുമാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്.കിഫ്ബിക്കും ക്ഷേമ പെന്‍ഷനുമായി 14,000 കോടി കടമെടുത്തെന്നാണ് സിഎജി യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.വായ്പയില്‍ നിന്ന് ഒറ്റയടിക്ക് ഇത്രയും തുക കുറയ്ക്കാതെ ഘട്ടം ഘട്ടമായി നാലുവര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നരശതമാനം കണക്കാക്കിയാൽ ഇത്തവണ വായ്പയില്‍ ഈ ഇനത്തില്‍ 3578 കോടിരൂപ കുറയും.റവന്യൂ കമ്മി ഗ്രാന്റില്‍ ഈ വര്‍ഷം കേന്ദ്രം 7,000 കോടി രൂപ വെട്ടിക്കുറച്ചിട്ടുണ്ട്.ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നിറുത്തുന്നതിനാല്‍ ആയിനത്തില്‍ ലഭിച്ചുകൊണ്ടിരുന്ന 12,000 കോടി രൂപയും സംസ്ഥാനത്തിന് ലഭിക്കില്ല. ഡിസംബര്‍ വരെ 17,936 കോടി രൂപ മാത്രം കടമെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി,ഇത് കഴിഞ്ഞ വര്‍ഷം അനുവദിച്ചതിനേക്കാള്‍ 5,656 കോടി രൂപ കുറവാണ്.ഓണക്കാലത്ത് 52.5 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യണം.ഇതിന് ഏകദേശം 2500 കോടി രൂപ വേണ്ടിവരും.കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്,കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പോലുള്ള ഏജന്‍സികളില്‍ നിന്ന് കെഎസ്എസ്പിഎല്‍ ഇതിനായി തുക വായ്പയെടുക്കുകയാണെങ്കില്‍,അത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയെ കൂടുതല്‍ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചാൽ വരുമാനം ഉയർത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാകും. അങ്ങനെ ചെയ്താൽ യുവാക്കൾക്ക് വ്യാപകമായി തൊഴിൽ ലഭിക്കുകയും പാർട്ടി പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യും.പാർട്ടിയെ ആശ്രയിച്ച് പിൻവാതിലിലൂടെ തൊഴിൽ നേടാം എന്നാഗ്രഹിക്കുന്നവരും വിട്ടു പോകും. മാത്രമല്ല മികച്ച ജീവിത നിലവാരവും സാമ്പത്തികമായി സാധാരണ കുടുംബങ്ങൾ മെച്ചപ്പെട്ടാൽ ദാരിദ്ര്യം നിലനിർത്തിയും വളർത്തിയും മുന്നോട്ടു പോകുന്ന പാർട്ടിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാവുകയും ചെയ്യും എന്നാണ് വിലയിരുത്തൽ.