ഇന്നത്തെ കെ ടി ജലീലിന്റെ മറ്റൊരു പതിപ്പായിരുന്നു അന്നത്തെ ആരോഗ്യമന്ത്രി ബി വെല്ലിംഗ്ടൺ . ആ മന്ത്രിസഭ 1969 ഒക്റ്റോബർ 24 നു നിലംപൊത്തി എന്നുമാത്രമല്ല ഇത്രയും വലിയ ഭൂരിപക്ഷത്തിൽ നിന്ന സിപിഎം 10 വർഷം അധികാരത്തിന് പുറത്തായി. അഴിമതിക്കാരനായ വെല്ലിംങ്ടണെ സംരക്ഷിക്കാൻ അന്ന് ശ്രമിച്ചത് കൊണ്ടുകൂടിയാണ് ആ പതനം കാണേണ്ടിവന്നത് . സാമാനമായ സാഹചര്യം കേരളത്തിൽ ഉരുത്തുരിഞ്ഞു വരികയാണ്. ഇടതുപക്ഷത്തെ അമിതാധികാര ശക്തിയായ കെ ടി ജലീൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സൃഷ്ട്ടിയാണ് .കേരളത്തിലെ ഏതു ഭരണകക്ഷി നേതാവിനേക്കാൾ ശക്തനാണ് ജലീൽ .പാർട്ടി അംഗം പോലുമല്ലാത്ത ജലീൽ പാർട്ടിയുടെ സംസ്ഥാന പ്രചാരണ ജാഥയിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന അംഗം പോലുമായി. പാർട്ടിയുടെ ചരിത്രത്തിൽ അതുവരെ കേട്ടുകേൾവി പോലുമില്ലാത്ത സംഭവം. ഒരു സിപി ഐ കാരനെയെങ്കിലും പിച്ച് ജാഥയിൽ നിർത്തിക്കൂടായിരുന്നോ മുഖ്യമന്ത്രി? ജലീൽ വിചാരിച്ചാൽ ഈ പാർട്ടിയിൽ എന്തും നടക്കുമെന്ന സന്ദേശം നൽകാനുള്ള തഞ്ചമാണ് ഉപയോഗിച്ചത്..മന്ത്രിസ്ഥാനം കോടതി തെറിപ്പിച്ചെങ്കിലും ഈ മന്ത്രിസഭയിൽ ഇ മന്ത്രി വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമില്ല.ഇദ്ദേഹത്തിന് എന്താ കൊമ്പുണ്ടോ?
ഭരണഘടനാ ബാഹ്യമായ കാര്യങ്ങൾ ചെയ്യാൻ മുഖ്യമന്ത്രിക്ക് ഒരു പിണിയാളെ വേണമെന്നുള്ളത് കൊണ്ട് ഈ അശ്ളീലത്തെ കൊണ്ടുനടക്കുന്നു. ഇദ്ദേഹത്തെ ചൂഴ്ന്നു നിൽക്കുന്ന ആരോപണങ്ങൾ കേട്ടാൽ എ കെ ജി സെന്ററിന്റെ പടിക്കെട്ടിൽ കയറാൻ അനുവദിക്കാനാകില്ല. യു എ ഇ കോൺസിലേറ്റ് കയ്യിൽവെച്ചു അമ്മാനമാടുകയായിരുന്നു ജലീൽ . മുഖ്യമന്ത്രിയെ കടത്തിവെട്ടുന്ന പെരും നുണകളെ പറയൂ.അവതാരങ്ങളെ അടുപ്പിക്കില്ലെന്നു മേനി പറഞ്ഞ മുഖ്യമന്ത്രി ഇതുപോലുള്ള പെരുംതച്ചന്മാരെ തോളിൽ കൊണ്ട് നടക്കുന്നതിൽ ലജ്ജയില്ല.എന്ത് പരസ്യമായി പറയുന്നതോ അതിനു വിരുദ്ധമായി മാത്രം പ്രവർത്തിക്കുന്ന ഒരാൾ മുഖ്യമന്ത്രി കസേരയിൽ കയറിയിരുന്നാൽ എന്തും നടക്കും.കമ്യുണിസ്റ്റ് പാരമ്പര്യം എന്തെന്നറിയാത്ത ഒരുവന് കമ്യുണിസ്റ്റ് പാർട്ടിയെ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അദ്ദേഹം ഈ ലേബൽ ഉപയോഗിച്ചു സ്വർണ്ണവും പണവും കുന്നുകൂട്ടു എന്നിട്ട് മേനിപറയുന്നതോ വീട്ടിൽ ഒരു തരി സ്വർണമില്ലെന്ന്.സ്വർണ്ണം കടത്തിയ സ്വപ്‍ന കയ്യിലുള്ളപ്പോൾ എന്തിനാണ് ഒരു തരി സ്വർണ്ണം വീട്ടിൽ?
സിപിഎമ്മിലുള എല്ലാവരും അധികാരത്തിന്റെ അജീർണം പിടിച്ചിരുന്നവർ എന്നു പറയുന്നില്ല.പക്ഷെ ഇതെല്ലാം കണ്ടിട്ട് എന്തുകൊണ്ടാണ് നിങ്ങൾ മൗനം പാലിക്കുന്നത്? ആരെയാണ് ഇനി ഭയക്കാൻ?എല്ലാവരും എസ് ആർ പി മാർ ആകുകയാണോ? സ്വന്തം കാര്യം നടക്കും. പക്ഷെ പാർട്ടി ഉണ്ടാകില്ല.ജലീൽ ഒന്നുകൂടി മലക്കം മറിഞ്ഞാൽ സ്വപനയെ കിട്ടും.കുഞ്ഞാലി കുട്ടിയെ കിട്ടും. സ്വർണ്ണത്തിന്റെ നിലവറകളും ബിരിയാണി ചെമ്പുകൾ കൊള്ളുന്ന പത്തായങ്ങളും കിട്ടും. പക്ഷെ ജനങ്ങളെ കിട്ടില്ല.അവർ തൃക്കാക്കരകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. ഈ നെറികെട്ടവന്മാരെ തുരത്താൻ വായ്തുറക്കൂ മുനിമാരെ. നിങ്ങളുടെ ശബ്ദം ഒരിക്കലെങ്കിലും കേൾക്കട്ടെ. ഇവിടെ കമ്യുണിസ്റ്റുകാർ ഉണ്ടെന്ന് ഇപ്പോൾ പിറന്ന കുഞ്ഞിന്റെ കരച്ചിൽ കേരളം കേൾക്കട്ടെ. അതല്ലാതെ വിരിയാത്ത കോഴിമുട്ടകൾ ആയിരുന്നു ചത്ത അച്ചടക്കമുള്ളവർ ആകാതിരിക്കുക .അച്ചടക്കമുള്ള കോഴിമുട്ടക്കു അകത്തിരിക്കുന്നത് ചത്ത കുഞ്ഞാണ്. ആ ഭ്രൂണം കമ്മ്യുണിസ്റ്റുകാർക്ക് വേണ്ട.അതെടുത്തു കെ ടി ജലീൽ മാർക്ക് കൊടുക്കുക.അദ്ദേഹം അതുകൊണ്ടുപോയി പുഴുങ്ങി പുഴുങ്ങി പുഴുങ്ങി തിന്നട്ടെ.