മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ UAPA പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ
Tuesday, July 26, 2022
മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ യുഎപിഎ റദ്ദാക്കിയ ഹൈക്കോടടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍.വളയം, കുറ്റ്യാടി സ്റ്റേഷനുകളിലുള്ള കേസുകളില്‍ യുഎപിഎ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ല ഹൈക്കോടതി യുഎപിഎ റദ്ദാക്കിയതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയത്.കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് യുഎപിഎ കേസുകളാണ് റദ്ദാക്കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.യുഎപിഎയ്ക്കൊപ്പം രാജ്യദ്രോഹക്കുറ്റവും രൂപേഷിനെതിരെ ചുമത്തിയിരുന്നു.