വിദ്യാര്‍ഥികളെ കാണാനില്ല ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്
Tuesday, July 26, 2022
പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി.പെരുനാട് സ്വദേശി ഷാരോണ്‍,മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്.ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടരുകയാണ്.ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്.എന്നാല്‍ ഇന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.ശ്രീശാന്തിന് 16 വയസാണ്.കാണാതാകുമ്പോള്‍ മെറൂണ്‍ കളറില്‍ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം.ശ്രീശാന്തിന്റെ വലത് പുരികത്തില്‍ മുറിവുണങ്ങിയ പാടുണ്ട്.വിവരം ലഭിക്കുന്നവര്‍ 06482300333,9497908048, 9497980253,9497907902 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.