പിരിച്ചെടുത്ത തുകയില്‍ നിന്നും ആറുലക്ഷം രൂപ ഇതില്‍ നിന്നും റെഡ്കെയര്‍ സെന്ററിനായി ചെലവഴിച്ചു.എന്നാല്‍ ബാക്കി വരുന്ന തുകയെ സംബന്ധിച്ച യാതൊരു വിധ കണക്കുകളും പാളയം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല.ഇവരുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നിട്ടുമില്ല.റെഡ് കെയര്‍ സെന്ററിന് പുറമേ ആംബുലന്‍സ് കൂടി വാങ്ങാന്‍ ലക്ഷ്യമിട്ടായിരുന്നു പാളയം ബ്ലോക്ക് കമ്മിറ്റി പിരിവ് നടത്തിയത്.എന്നാല്‍ ബാക്കി തുക കൈമാറിയിട്ടില്ലെന്നാണ് ആരോപണം.അതേസമയം കുറ്റക്കാരനെ ഒരു വിഭാഗം നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.പിരിവ് നടത്തിയ സമയത്തെ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷാഹിന്‍ ഈ തുക കൈവശം വെച്ചുവെന്നും അത് പുറത്ത് ചെലവഴിക്കുകയും ചെയ്തുവെന്നുമാണ് പുതിയ ആരോപണം.
പ്രളയ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് ഇപ്പോൾ പി ബിജു കുടുംബ സഹായ ഫണ്ടിലും DYFI തട്ടിപ്പ്
Thursday, July 28, 2022
തിരുവനന്തപുരം DYFI യില്‍ ഫണ്ട് തട്ടിപ്പ് വിവാദം.പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് തട്ടിപ്പ് നടന്നത്.അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. DYFI ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് പരാതി.വിഷയത്തില്‍ മേഖലാ കമ്മിറ്റികള്‍ CPM DYFI നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.പി ബിജുവിന്റെ സ്മരണാര്‍ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റെഡ്കെയര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി രണ്ടര ലക്ഷം രൂപ വീതം ഒരോ മേഖലാകമ്മിറ്റിയും പിരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.പാളയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ ഒമ്പത് മേഖലാ കമ്മിറ്റികളുണ്ട്.ഇവിടെ നിന്നും പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് പിരിച്ചത്.