ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് സജി ചെറിയാനെതിരെ അഭിഭാഷകൻ്റെ പരാതി
Friday, July 08, 2022
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് സജി ചെറിയാനെതിരെ പരാതി. അഭിഭാഷകനായ പിജി ഗീവര്‍ഗീസാണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.ഹെല്‍മറ്റില്ലാതെ MLA ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.സജി ചെറിയാന്‍ ഹെല്‍മറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത് മുന്‍ MLA പിസി.ജോര്‍ജ്ജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ് രംഗത്തുവന്നിരുന്നു. ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറോടിക്കുന്ന മന്ത്രിയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഷോണിന്റെ ചോദ്യം.ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും ഷോണ്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.