പാലക്കാട് കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മായം കലര്‍ന്ന പാല്‍ പിടികൂടി.തമിഴ്നാട്ടില്‍ നിന്നെത്തിയ യൂറിയ കലർന്ന 12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്.മലയാളി കഴിക്കുന്നതും കുടിക്കുന്നതും മാരക രോഗങ്ങൾക്ക് കാരണമാകുന്ന മായം കലർന്ന ഭക്ഷണ സാധനങ്ങളാണെന്നും തെളിവ് സഹിതം പരാതി നൽകിയാൽ പോലും നടപടിയില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മായം കലർന്ന പാൽ പിടികൂടുന്നത്.പ്രമുഖ കറി പൗഡറുകളിൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന കെമിക്കലുകൾ കലർന്നിട്ടുണ്ടെന്ന ലാബ് റിപ്പോർട്ട് സഹിതം പരാതി നൽകിയിട്ടും പ്രോഡക്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവിറക്കിയിട്ടില്ല. കമ്പനികൾ വിലയ തുക ആരോഗ്യ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് നൽകുന്നതാണ് നടപടി വൈകാൻ കാരണമെന്നാണ് ആരോപണം.പിടിച്ചെടുത്ത പാലിൽ പ്രഥമിക പരിശോധനയില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി.അതിർത്ഥി കടന്ന് കുറഞ്ഞ വിലയിൽ വ്യാജ പാൽ വരുന്നുവെന്ന നിരന്തര പരാതിയെ തുടർന്ന് ക്ഷീര വികസന വകുപ്പ് മീനാക്ഷിപുരത്ത് നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിത്.തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കെെമാറിയിട്ടുണ്ട്.