Type Here to Get Search Results !

മുഖ്യമന്ത്രിക്ക് ഇത്രയും പൊലീസ് സുരക്ഷയെന്തിനാണെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രിക്ക് ഇത്രയും പൊലീസ് സുരക്ഷയെന്തിനാണെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നത് ആരിൽ നിന്നുമാണ് ഭീഷണിയുള്ളത്, പ്രതിപക്ഷത്തിൽ നിന്നോ ,തീവ്രവാദികളിൽ നിന്നോ അതോ വോട്ടു ചെയ്ത പൊതു ജനത്തിൽ നിന്നോ ഇത്തരം ചോദ്യങ്ങൾ നിരവധിയുണ്ടായെങ്കിലും ഇതുവരെ ഇതിനുത്തരം ലഭിച്ചിട്ടില്ല. തീവ്രവാദികളിൽ നിന്നാണെങ്കിൽ സംസ്ഥാനത്ത് തീവ്രവാദി രാജ്യ വിരുദ്ധ സംഘടനകൾ പ്രവർത്തിക്കുന്നെന്നും അവർ ശക്തമാണെന്നും സമ്മതിക്കുന്ന പോലെയാകും.പ്രതിപക്ഷത്തിൽ നിന്നാണ് ഭീഷണിയെങ്കിൽ ഇരട്ട ചങ്കനെന്ന അണികളുടെ ധാരണയ്ക്ക് കോട്ടം തട്ടും. സാമ്പത്തിക തകർച്ചയിലേയ്ക്ക് കൂപ്പുകുത്തുന്ന കേരളത്തിൽ നികുതിപ്പണം ധൂർത്തടിക്കുന്നെന്നും മുഖ്യമന്ത്രിയുടെ സുരക്ഷയുൾപ്പെടെ സിപിഎം മന്ത്രിമാരുടെ അധിക ചിലവുകളും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.ഇപ്പോൾ അതേ വിമർശനം എൽഡിഎഫ് ൻ്റെ ഘടകകക്ഷിയായ സിപിഐയും ഉന്നയിക്കുന്നു.ഇടത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല അധിക പൊലീസ് സുരക്ഷയെന്നും അത് ജനങ്ങളില്‍ നിന്നകറ്റുമെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം.കൊട്ടാരക്കര മണ്ഡലം കമ്മറ്റിയാണ് വിമര്‍ശനം നടത്തിയത്.മന്ത്രി പി പ്രസാദിനെതിരെയും വിമര്‍ശനമുയര്‍ന്നു.കൃഷി മന്ത്രി പരാജയമാണെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.സിപിഐഎം പിന്‍വാതില്‍ നിയമനം നടത്തുന്നു.അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്ത് നിക്കുമ്പോഴാണ് പിന്‍വാതില്‍ നിയമനം.സിപിഐ ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.എം ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയമനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.വിവാദങ്ങളില്‍പ്പെട്ടവരെ സിപിഐ മന്ത്രിമാര്‍ അറിയാതെ വകുപ്പുകളില്‍ നിയമിക്കുന്നതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.